തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക്എൽഡിഎഫ് മാർച്ച് നടത്തി

പയ്യന്നൂർ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്
പയ്യന്നൂർ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി.
പയ്യന്നൂർ റൂറൽ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ .പി സന്തോഷ് സ്വാഗതം പറഞ്ഞു. വി. ബാലൻ അദ്ധ്യക്ഷനായി. വി. നാരായണൻ, അഡ്വ. സരിൻശശി,പി.വി.ദാസൻ, സുജേഷ് ഒ.ടി,പി.യു. രമേശൻ , ഹരിഹർ കുമാർ.കെ, ഇക്ബാൽ പോപ്പുലർ ,പി. ജയൻ എന്നിവർ സംസാരിച്ചു.കരിവെള്ളൂർ ഗ്രാമ പഞ്ചായത്തിലേക്കുള്ള മാർച്ച് ടി. ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എം .രാഘവൻ സ്വാഗതം പറഞ്ഞു .എം.വി രാഘവൻ അധ്യക്ഷത വഹിച്ചു എൽ ഡി എഫ് നേതാക്കൾ പ്രസംഗിച്ചു.
കുഞ്ഞി മംഗലം ഗ്രാമ പഞ്ചായത്തിലേക്കുള്ള എൽ ഡി എഫ് മാർച്ച് സിപിഎം മാടായി ഏരിയാ കമ്മിറ്റി അംഗം ആർ. അജിത ഉദ്ഘാടനം ചെയ്തു.







