കുടയിൽ ഓട്ടോ തട്ടിയത്ചോദ്യം ചെയ്തതിന് മർദ്ദിച്ചു

വെള്ളരിക്കുണ്ട്: വഴി യാത്രക്കാരൻ്റെ കുടയിൽ ഓട്ടോ തട്ടിയത് ചോദ്യം ചെയ്ത വിരോധത്തിൽ മർദ്ദിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തത്. വഴിയാത്രക്കാരൻ ബളാൽപാത്തിക്കരയിലെ ജിതിൻ മോഹനൻ്റെ (37) പരാതിയിലാണ് ആൻ്റോ, സാലപ്പൻ എന്നിവർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. ഈ മാസം26ന് വൈകുന്നേരം 6 മണിക്ക് പാത്തിക്കര ബസ് സ്റ്റോപ്പിൽ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് സംഭവം. കൈകൊണ്ടടിച്ചുപുറത്ത് ഇടിച്ചും പരിക്കേൽപ്പിച്ചു വെന്ന പരാതിയിലാണ് കേസെടുത്തത്.







