അഴീക്കോട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ പുതിയ കെട്ടിടം വേഗത്തിൽ പൂർത്തിയാക്കും

അഴീക്കോട്: അഴീക്കോട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ പുതിയ കെട്ടിടം വേഗത്തിൽ പൂർത്തിയാക്കാൻ കെട്ടിട നിർമാണ പുരോഗതി വിലയിരുത്താൻ കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
കെട്ടിടത്തിന്റെ നേരത്തെ ആരംഭിച്ച പില്ലർ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. തെക്കുഭാഗത്തുള്ള ഫൗണ്ടേഷൻ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്.
തുടർച്ചയായ മഴയായതിനാൽ ഡ്രൈൻ ഔട്ട് പ്രായോഗികമല്ലെന്ന് പ്രവൃത്തി നിർവഹണ ഏജൻസിയായ എച്ച് എൽഎല്ലിന്റെ എഞ്ചിനീയർ യോഗത്തിൽ പറഞ്ഞു.
മഴ പെയ്യുന്നതുകൊണ്ട് പില്ലർ പ്രവൃത്തികൾ നടത്താൻ പ്രയാസം ഉണ്ടാവുന്നുണ്ട്. മഴ കുറഞ്ഞാൽ ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കരാർ കാലാവധിയായ 18 മാസം കൊണ്ടുതന്നെ കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയാക്കുമെന്നും എച്ച് എൽ എൽ പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ സനില, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം വിജേഷ്, അഴീക്കോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി വി വിജയശ്രീ , മെഡിക്കൽ ഓഫിസർ ഡോ. മിനി ശ്രീധരൻ, നാഷണൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അഴീക്കോട് സി എച്ച്സിയിൽ നടന്ന യോഗത്തിന് ശേഷം
കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലം സന്ദർശിച്ചു.