പയ്യന്നൂരിലെസ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിൽപ്പെട്ടനിരവധി കേസിലെ പ്രതി പിടിയിൽ

Screenshot
പയ്യന്നൂര്‍:പയ്യന്നൂർ എടാട്ട് വെച്ച് മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന തലശേരിയിലെസ്വര്‍ണ്ണ വ്യാപാരിയായ കുമാര്‍ ജലന്തര്‍ നിഗമനെയും കുടുംബത്തെയും ആക്രമിച്ച് കാർ തട്ടിയെടുത്ത് 30 പവനും ഒന്നരകോടി രൂപയോളം തട്ടിയെടുത്ത സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ നേരിട്ട് ഓപ്പറേഷനിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. മാനന്തവാടിയിലും കോഴിക്കോട്ടും സ്വർണ്ണം പൊട്ടിക്കൽ സംഭവത്തിലും മറ്റു നിരവധികേസുകളിലും ഉൾപ്പെട്ട
കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ കുട്ടൻ എന്ന ജിജിലിനെ (38) യാണ്
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെ പ്രതിയെമട്ടന്നൂർ ടൗണിന് സമീപം വെച്ചാണ്
എസ്.പിയുടെപ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്‌ഐമാരായ സയ്യിദ് , ശ്രീകാന്ത്, സീനിയര്‍ സിവിൽ പോലീസ് ഓഫീസർമാരായ ജയദേവന്‍, അഷ്‌റഫ്, നൗഫല്‍ അഞ്ചില്ലത്ത്, അബ്ദുള്‍ ജബ്ബാര്‍, ഷിജോയ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത്(26), പാപ്പിനിശേരി കീച്ചേരി അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം പിടികൂടിയിരുന്നു.
മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് വരുന്നതിനിടയിന്‍ സ്വര്‍ണ്ണ വ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറും സഞ്ചരിച്ച കാർ കഴിഞ്ഞമാസം രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ട് വെച്ചാണ് സ്വർണ്ണവും പണവും കവർച്ച നടത്തിയത്.
തട്ടിയെടുത്ത കാര്‍ പിന്നീട്പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു. കാറിൽ സൂക്ഷിച്ച മുപ്പത് പവനോളം സ്വര്‍ണവും ഒന്നരകോടിയോളം രൂപയും കവര്‍ച്ചക്കാർ കൊണ്ടുപോയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.







