താണ വാട്ടർ അതോറിറ്റി ക്യാൻ്റി നിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു മരിച്ചത് കട്ടപ്പന സ്വദേശി സുനി

കണ്ണൂർ:
താണ വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി.
താണ വാട്ടർ അതോറിറ്റി കാന്റീനിനോട് ചേർന്ന വർക്ക് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി കട്ടപന സ്വദേശി സുനി എന്നയാളുടെ മൃതദേഹമാണ് കാണപ്പെട്ടത്. ഏകദേശം 40 വയസ് പ്രായം തോന്നിക്കും. മൃതദേഹത്തിന്റെ തലഭാഗം പുഴുവരിച്ച നിലയിലാണ്.
ചൊവ്വാഴ്ച്ചരാവിലെ ഏഴു മണിയോടെയാണ്കാന്റീൻ തുറക്കാനെത്തിയ ജീവനക്കാർ സംഭവം കണ്ടത്. തുടർന്ന് ടൗൺ പോലീസിൽ വിവരം അറിയിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് അടച്ച കാന്റീൻ തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ തുറന്നിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. സംശയിക്കപ്പെടുന്നയാൾ വർഷങ്ങളായി താണയിലും പരിസരങ്ങളിലുമായി പലവിധ ജോലികൾ ചെയ്തു വരാറുള്ളയാളാണെന്ന് നാട്ടുകാർ പറഞ്ഞു. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.







