അനുമോദനവും ചികിത്സ സഹായ വിതരണവും

പയ്യന്നൂർ:
നന്മ ചാരിറ്റി വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനവും ചികിത്സ സഹായ വിതരണവും മുൻ എംഎൽഎ ടി ഐ മധുസൂദനൻ നിർവ്വഹിച്ചു. കെ. ശ്യാമള അധ്യക്ഷയായി. സംസ്ഥാന സബ് ജൂനിയർ ഫുട്ബോളിൽ റണ്ണേസ് അപ്പായ കണ്ണൂർ ജില്ലാ ടീമിലെ അംഗം മാവിച്ചേരിയിലെ ഒ .കെ .അമേയക്കുള്ള ഉപഹാരവും വയക്കരയിലെ രജനി മോഹൻ, പുഞ്ചക്കാട്ടെ കെ അമൽ എന്നിവർക്കുള്ള ചികിത്സ സഹായവും ടി. ഐ. മധുസൂദനൻ കൈമാറി. കെ. ഷൈജു, പി വി തമ്പാൻ, ടി വി ഷീബ എന്നിവർ സംസാരിച്ചു.







