കണ്ണൂർ താണ വാട്ടർ അതോറിറ്റി കാന്റീനിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ: താണ വാട്ടർ അതോറിറ്റി കാന്റീനിലെ വർക്ക് ഏരിയയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുഴു അരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി കാന്റീൻ തുറന്നിരുന്നില്ല. മരിച്ചയാൾ ഇടുക്കി കട്ടപ്പന സ്വദേശിയാണെന്നാണ് സംശയിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.







