ചീട്ടുകളി അഞ്ചു പേരെ പോലീസ് പിടികൂടി

Screenshot
പിണറായി: പണം വെച്ച് പുള്ളി മുറി ചീട്ടുകളി അഞ്ചു പേരെ പോലീസ് പിടികൂടി. പിണറായി ഡോക്‌ടർമുക്കിലെ തെക്കേ ഹൗസിൽ എൻ.സുരേഷ് ബാബു (56), മാങ്ങാട്ടിടം ശങ്കര നെല്ലൂരിലെ എൻ. എൻ. രാജീവൻ (57), സി. സുധീർ ബാബു (65), പാതിരിയാട് തിരുമംഗലത്തെ പി.കെ. സുധാകരൻ (58), കെ. രാജേന്ദ്രൻ (60) എന്നിവരെയാണ് എസ്.ഐ കെ.ടി. അഖിലുംസംഘവും പിടികൂടിയത്. പാതിരിയാട് എം. ഒ.പി വായനശാലയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ വയലിൽ വെച്ച് പണം വെച്ച് ചീട്ടുകളിക്കിടെയാണ് സംഘം പോലീസ് പിടിയിലായത് കളിസ്ഥലത്ത് നിന്നും 38, 350 രൂപയും പോലീസ് പിടിച്ചെടുത്തു.







