LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 13, 2026

കണ്ണാടിപ്പറമ്പിൽ മോഷണ പരമ്പര; ബേക്കറിയുടെ ഭിത്തി തുരന്ന് കള്ളൻ കയറി

0
e8106311-cdc5-430e-ae44-74d7581938b3
Spread the love

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ്, പുല്ലൂപ്പി ഭാഗങ്ങളിൽ മോഷണ പരമ്പര തുടരുന്നു. പുല്ലൂപ്പിയിലെ തനിമ ബേക്കറിയുടെ ഭിത്തിയിൽ വലിയ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. ഇതിന് പുറമെ കണ്ണാടിപ്പറമ്പ് ആറാം പീടികയിലെ രണ്ട് കടകളിലും, പാറപ്പുറത്തെ ഒരു കടയിലുമാണ് കള്ളൻ കയറിയത്.

വിവരമറിഞ്ഞതിനെ തുടർന്ന് മയ്യിൽ പോലീസ് എസ്.ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത്, ഗ്രാമപഞ്ചായത്ത് അംഗം നൗഫൽ പുല്ലൂപ്പി, വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ് എക്സിക്യൂട്ടീവ് മെമ്പർ അഷ്‌റഫ് ടി.കെ എന്നിവർ മോഷണം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു.

പ്രദേശത്ത് മോഷണം പതിവാകുകയാണ്. കഴിഞ്ഞ ദിവസം പുല്ലുപ്പി കോട്ടഞ്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലും രാത്രി ഒരു മണിയോടെ ഭണ്ഡാരം തകർത്ത് കവർച്ചാ ശ്രമം നടന്നിരുന്നു. ഇതിന് പുറമെ പുല്ലൂപ്പിയിലെ ഒരു ക്വാർട്ടേഴ്സിൽ നിന്നും 13,000ത്തോളം രൂപ മോഷണം പോയതായും വിവരമുണ്ട്. പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന ഇത്തരം മോഷണങ്ങൾ തടയാൻ പോലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!