സിംഗപ്പൂരിൽ ജോലി വാഗ്ദാനം നൽകി യുവാവിൻ്റെ പണം തട്ടിയെടുത്തു

Screenshot
കണ്ണൂർ: സിംഗപ്പൂരിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിൽ സ്വകാര്യ റിക്രൂട്ട്മെൻ്റ്സ്ഥാപന ഉടമകൾക്കും മാനേജർക്കുമെതിരെ വഞ്ചനാ കുറ്റത്തിന് ടൗൺ പോലീസ് കേസെടുത്തു. കൊറ്റാളി അത്താഴക്കുന്ന് സ്വദേശി നവാസ് മൻസിലിൽ മഹഫൂസിൻ്റെ പരാതിയിൽ എറണാകുളം പാലാരിവട്ടത്തെ ആർ. എം എ ഓവർസീസ് സ്ഥാപന ഉടമകളായ എറണാകുളത്തെ അർജുൻ, ഭാര്യഅനുജ , സ്ഥാപനമാനേജർ എന്നിവർക്കെതിരെ കേസെടുത്തു. പരാതിക്കാരനിൽ നിന്നും2025 നവംബർ 20 ന് 50,000 രൂപയും 2026 മാർച്ച് 11 നു 3 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയശേഷം വാഗ്ദാനം ചെയ്ത ജോലിയോ വാങ്ങിയ പണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







