ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂരിൽ മോട്ടോർ തൊഴിലാളികളുടെ റെയിൽവേ സ്റ്റേഷൻ മാർച്ച്

Screenshot
കണ്ണൂർ: ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി പരാണ്ടി മനോജ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കാരായി രാജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ. ജയരാജൻ സ്വാഗതം പറഞ്ഞു.
ഇന്ധന വില കുറയ്ക്കുക, കേന്ദ്ര ട്രാൻസ്‌പോർട്ട് നിയമ ഭേദഗതി പിൻവലിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കുക, സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്. പി. പുരുഷോത്തമൻ, യു.വി. രാമചന്ദ്രൻ, എം.സി. ഹരിദാസൻ, എ. പ്രേമരാജൻ, ടി. അശോകൻ, വി.വി. പുരുഷോത്തമൻ, വി.കെ. മനോജ്, കെ. സന്തോഷ്, സെയ്തലവി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.







