സ്വർണ്ണമാലയും വളയും തിരിച്ചു നൽകാതെ വഞ്ചിച്ചതിനു കേസ്.

Screenshot
തളിപ്പറമ്പ: ബന്ധുവിൻ്റെവിവാഹ ആവശ്യത്തിലേക്കു വേണ്ടി ഉപയോഗിക്കാനെന്നു പറഞ്ഞ് യുവതിയിൽ നിന്നും രണ്ടര പവൻ്റെ മാലയും മുക്കാൽ പവൻ്റെ വളയും വായ്പ വാങ്ങിയ ശേഷം തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതി യിൽകോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. ആന്തൂർ കമ്പിൽ കടവിലെ കുന്നുമ്മൽഹൗസിൽ സവിതയുടെ (44)പരാതിയിലാണ് ചിറക്കൽ സ്വദേശിനി ഓ.ഷീന (40) ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2024 ജൂൺ മാസത്തിൽ ഒരു ദിവസം പരാതിക്കാരിയുടെ കമ്പിൽ കടവിലെ വീട്ടിൽ വെച്ച് പ്രതിബന്ധുവിൻ്റെ കല്യാണ ആവശ്യത്തിലേക്കാണ് സ്വർണ്ണം വാങ്ങിയത്. തിരിച്ചു നൽകാതെ വഞ്ചിച്ചതിനെ തുടർന്ന് പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. തളിപ്പറമ്പ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.







