പട്ടാപ്പകൽ സ്ഥാപനത്തിൽ നിന്നും ലാപ്ടോപ്പ് മോഷ്ടിച്ചു

കണ്ണൂർ : സ്ഥാപനത്തിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ജിതി ൻ എന്ന യുവാവ് പട്ടാപ്പകൽ സ്ഥാപനത്തിൽ നിന്നും ലാപ്ടോപ്പും പവർ കേബിളും മോഷ്ടിച്ചു കടന്നു കളഞ്ഞു. സ്റ്റേഡിയം കോർണറിലെ എച്ച്.പി. സൈസ്മൻ ടെക് സ്ഥാപനത്തിൽ നിന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞ മാസം 27നു ഉച്ചയ്ക്കു ഒരു മണിക്കാണ് സംഭവം. ഷോപ്പിലെത്തിയ പ്രതി പുതിയ പവർ കേബിളും ചാർജ്ജ റും വാങ്ങി 1700 രൂപ ഗൂഗിൾ പേ വഴി അയച്ചുവെന്ന് കാണിച്ച് പവർ കേബിളും ചാർജ്ജറും കൈക്കലാക്കിയ ശേഷം ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ച് 76,000 രൂപ വിലവരുന്ന എച്ച്പി ലാപ്ടോപ്പും മോഷണം നടത്തി കടന്നു കളഞ്ഞു. സ്റ്റോക്കിൽ സാധനം കുറവു കണ്ടതോടെ സോണൽ മാനേജർ ചാലാട് സ്വദേശി ടി.അശ്വന്ത് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







