എംഡി എം എയുമായി രണ്ടുയുവാക്കൾ പിടിയിൽ

Screenshot
ചന്തേര : ബുള്ളറ്റിൽ കടത്തി കൊണ്ടുവരികയായിരുന്ന മാരക ലഹരി മരുന്നായ 1.20 ഗ്രാം എംഡി എം എയുമായി രണ്ടു പേരെ പോലീസ് പിടികൂടി. വലിയപറമ്പ മാടക്കാലിലെ മുനീറ മൻസിലിൽ എം.കെ. മുനീർ (39), പയ്യന്നൂർ കവ്വായിയിലെ കുതിരുമ്മൽഹൗസിലെ കെ. എസ്.മുഹമ്മദ് സാജിദ് (35) എന്നിവരെയാണ് എസ്. ഐ. എം.അജ്മലും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 10. 10 മണിക്ക് തൃക്കരിപ്പൂർ ഷാബ ഷെട്ടി റോഡ് ജംഗ്ഷനിൽ വെച്ചാണ് കെ എൽ . 60 .ഡബ്ല്യു. 2337 നമ്പർ ബുള്ളറ്റിൽ സഞ്ചരിച്ച പ്രതികളിൽ നിന്നും 1.20 ഗ്രാംഎംഡി എം എ പോലീസ് പിടികൂടിയത്. പിടിയിലായവരിൽ നിന്നും എടിഎം കാർഡ് 1300 രൂപ, ഫോണും പിടിച്ചെടുത്ത പോലീസ് ഇവർ സഞ്ചരിച്ചബുള്ളറ്റും കസ്റ്റഡിയിലെടുത്തു. പോലീസ് സംഘത്തിൽ എസ്. ഐ. സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രഭേഷ്കുമാർ, രഞ്ജിത് മുത്തേടത്ത്, സുനിൽകുമാർ കരിവെള്ളൂർ, നരേന്ദ്രൻ കോറോം എന്നിവരും ഉണ്ടായിരുന്നു.







