കുട്ടി ഡ്രൈവർ പിടിയിൽ

Screenshot
ചന്തേര : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. വാഹന പരിശോധനക്കിടെ ചെറുവത്തൂർ റെയിൽവെ ഓവർബ്രിഡ്ജിനു സമീപം വെച്ചാണ് കെ.എൽ.60.എൻ.6784 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. എം. അജ്മലും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത അമ്മ ചെറുവത്തൂർ കുട്ടമത്തെ എ.ദിവ്യക്കെതിരെ കേസെടുത്തു.







