യുവാവിനെ കാർ തടഞ്ഞു മർദ്ദിച്ചു

Screenshot
പയ്യന്നൂർ :തൂഫാനിൽ പ്പെടുത്തുമെന്ന വിരോധത്തിൽ യുവാവിനെയും ഭാര്യാമാതാവിനെയും കാർ തടഞ്ഞ് മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെറുവത്തൂർ മടക്കര ഓർക്കുളത്ത റിസ്വാൻ മനസിലിൽ സയ്യിദ് മുഹമ്മദ് റിസ്വാൻ്റെ (32) പരാതിയിലാണ് പയ്യന്നൂർ തായിനേരിയിലെ റമീസ് കുന്നുംപറമ്പിലിനെതിരെ പോലീസ് കേസെടുത്തത്. 4 ന് രാത്രി 7.30 മണിക്ക് തായിനേരിയിൽ നിന്നും പരാതിക്കാരൻ ഭാര്യയുടെ ഉമ്മ ഷഹീദയും ബന്ധുക്കളുമൊത്ത് കാറിൽ പോകവെ കേളോത്ത് വെച്ച് പ്രതി സ്കൂട്ടിയിലെത്തി കാറിനു കുറുകെയിട്ട് തടഞ്ഞ് വെച്ച് കൈ കൊണ്ടു മുഖത്തും മറ്റും അടിച്ചും തടയാൻ ചെന്ന ഭാര്യയുടെ ഉമ്മ ഷഹീദയെ കൈ കൊണ്ടു അടിച്ചും പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







