LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 24, 2026

ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽ കൂറ്റൻ പ്ലാവ് റോഡിലേക്ക് വീണു; ഗതാഗതം തടസ്സപ്പെട്ടു

0
Screenshot

Screenshot

Spread the love

ഇരിട്ടി: ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽ കുയിലൂർ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപം മയിൽക്കുന്നിൽ കൂറ്റൻ പ്ലാവ് റോഡിലേക്ക് വീണു. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയുണ്ടായ അപകടത്തിൽ അരമണിക്കൂറിലേറെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

 മരം വീണതിനെത്തുടർന്ന് പ്രദേശത്തെ വൈദ്യുതി ലൈനുകളും വൈദ്യുത പോസ്റ്റുകളും പൂർണ്ണമായും തകർന്നു, മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി.

 മരം വീഴുമ്പോൾ റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

വിവരമറിഞ്ഞെത്തിയ ഇരിട്ടി അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരിട്ടി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.വി. വിജീഷ്, ഡ്രൈവർ രാഹുൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജേഷ്, അരുൺ, ഹോംഗാർഡ് ബെന്നി സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!