LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 4, 2026

ചമ്പാട് തെരുവുനായ ശല്യം രൂക്ഷം: നൂറോളം കോഴികളെ തെരുവുനായകൾ കൊന്നൊടുക്കി

0
Screenshot

Screenshot

Spread the love

പാനൂർ: ചമ്പാട് അരയാക്കൂൽ പ്രദേശത്ത് തെരുവുനായ ശല്യം വീണ്ടും രൂക്ഷമായി. അരയാക്കൂലിലെ പച്ചോൾ സതീശന്റെ കോഴിവളർത്തൽ കേന്ദ്രത്തിൽ പുലർച്ചെ തെരുവുനായകൾ നടത്തിയ ആക്രമണത്തിൽ നൂറോളം നാടൻ കോഴികൾ ചത്തു. സംഭവത്തിൽ ഏകദേശം അരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകനായ സതീശൻ പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തെരുവുനായകൾ കോഴിക്കൂട് തകർത്ത് അകത്തുകടന്നത്. രാവിലെ കോഴിക്കൂട് പരിശോധിക്കാനെത്തിയപ്പോഴാണ് കോഴികൾ ചത്തുകിടക്കുന്നതായി സതീശൻ കണ്ടത്. അനേകം കോഴികളുടെ ശരീരഭാഗങ്ങൾ കോഴിക്കൂട്ടിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

നാടൻ കോഴി വളർത്തൽ സതീശന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ്. പ്രതിദിനം ഏകദേശം 70 മുട്ടകൾ ലഭിച്ചിരുന്ന ഈ കേന്ദ്രത്തിൽ നടന്ന ആക്രമണം വരും ദിവസങ്ങളിലെ വരുമാനത്തെ പൂർണമായും ബാധിച്ചിരിക്കുകയാണ്. പ്രദേശത്തെ മികച്ച ജൈവകർഷകൻ കൂടിയാണ് ഇദ്ദേഹം.

സംഭവമറിഞ്ഞെത്തിയ വെറ്ററിനറി ഡോക്ടർ ദിവ്യ സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതായും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകുമെന്നും അവർ അറിയിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്‌നോയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. ലീല, നസീർ ഇടവലത്ത്, അംഗങ്ങളായ ടി.പി. ഉമ്മർ, പി.എം. ലീന എന്നിവർ സ്ഥലം സന്ദർശിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!