LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 1, 2026

പട്ടുവം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം; ഉന്നത വിജയികളെ ആദരിച്ചു

0
Screenshot

Screenshot

Spread the love

പട്ടുവം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി പട്ടുവം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിജയോത്സവം’ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന പരിപാടി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്കായി ഒരു ലക്ഷത്തിലധികം രൂപയുടെ സ്കോളർഷിപ്പുകളും എൻഡോവ്മെന്റുകളും ചടങ്ങിൽ വിതരണം ചെയ്തു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എം.വി. ഷിമ മുഖ്യാതിഥിയായി പങ്കെടുത്തു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. ശ്രീമതി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ദാമോദരൻ, പി.പി. സുരേശൻ, മെമ്പർ വി.വി. ദിനേശൻ, പി.ടി.എ. പ്രസിഡന്റ് എം. അജയൻ, പ്രിൻസിപ്പൽ കെ. ഉഷ, ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!