കണ്ണൂർ പഴയങ്ങാടിയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

Screenshot
പഴയങ്ങാടി: എരിപുരത്ത് പിക്ക് അപ്പ് വാനും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8:45-ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
രണ്ട് കാറുകൾക്കിടയിൽ പെട്ട് പിക്ക് അപ്പ് വാനിന് കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.







