LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 22, 2026

ജൈവകൃഷി ശില്പശാല സംഘടിപ്പിച്ച് ഭാരതീയ കർഷക മോർച്ച; സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

0
Screenshot

Screenshot

Spread the love

കോട്ടപ്പാറ: നരേന്ദ്രമോദി സർക്കാറിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭാരതീയ കർഷക മോർച്ച കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവ കൃഷി ശില്പശാല സംഘടിപ്പിച്ചു. ‘പ്രകൃതി, കൃഷി സംരക്ഷണം’ എന്ന വിഷയത്തിൽ കോട്ടപ്പാറയിൽ വെച്ച് നടന്ന ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കർഷക മോർച്ച ജില്ലാ പ്രസിഡന്റ് സുകുമാരൻ കാലിക്കടവ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം എ. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. മടിക്കൈ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ സി. പ്രമോദ് കുമാർ ജൈവകൃഷി രീതികളെക്കുറിച്ച് ക്ലാസെടുത്തു.

കർഷക മോർച്ച സംസ്ഥാന സെക്രട്ടറി വി. കുഞ്ഞിക്കണ്ണൻ ബളാൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, സംസ്ഥാന സെക്രട്ടറി പ്രഭാകരൻ കനകപ്പള്ളി, ജില്ലാ സെക്രട്ടറി രാജൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിജയ സായ്, ചന്ദ്രഭാനു, കണ്ണൻ എന്നിവർ സംസാരിച്ചു. ടി.സി. രാമചന്ദ്രൻ സ്വാഗതവും പ്രതാപൻ നായർ നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!