അപകടം: നിർത്താതെ പോയ കാർ ഡ്രൈവർക്കെതിരെ കേസ്

പയ്യന്നൂർ: ദേശീയ പാതയിൽ പാലക്കുന്ന് – കരിവെളളൂർ സർവ്വീസ് റോഡിൽ സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ഇന്നോവ കാർ ഡ്രൈവർക്കെതിരെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു സ്കൂട്ടർ യാത്രക്കാരൻ പാലക്കുന്ന് വടക്കുമ്പാട് സ്വദേശി പി.വി. നാരായണൻ്റെ (58) പരാതിയിലാണ് കെ എൽ 60. എം. 1316 നമ്പർ കാർ ഡ്രൈവർക്കെതിരെ കേസെടുത്തത്. ഈ മാസം 15 ന് ഉച്ചയ്ക്ക് 2.15 മണിക്ക് പാലക്കുന്ന് പള്ളിക്ക് സമീപത്താണ് സംഭവം. അപകടത്തെ തുടർന്ന് പരിക്കേറ്റ പരാതിക്കാരൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







