‘വോയ്സ് ഓഫ് കെ.എച്ച്.എസ് 91’: കൂടാളി ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികൾ വിദ്യാർത്ഥികളെ ആദരിച്ചു

കൂടാളി: കൂടാളി ഹൈസ്കൂൾ 1991 ബാച്ച് എസ്.എസ്.എൽ.സി. പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ‘വോയ്സ് ഓഫ് കെ.എച്ച്.എസ് 91’ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി, വിവിധ പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് കൂട്ടായ്മ മൊമെന്റോകൾ വിതരണം ചെയ്ത് ആദരിച്ചത്.
എം.വി. ഷമിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കൂടാളി ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ പി.പി. റഫീഖ് അലി ഉദ്ഘാടനം ചെയ്തു. കൂടാളി ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ പി.പി. രവീന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. നിഷ, ഉണ്ണികൃഷ്ണൻ, രതീഷ്, നൗഷാദ് എന്നിവർ സംസാരിച്ചു. കവിത മുരളി സ്വാഗതവും ഷനോജ് നന്ദിയും പറഞ്ഞു.








