കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

Screenshot
കൊട്ടിയൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം അധികൃതർ ചേർന്ന് സ്വീകരിച്ചു.
കേന്ദ്ര മുൻ മന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ ഭാര്യ അമൃത ഉണ്ണികൃഷ്ണനും അദ്ദേഹത്തോടൊപ്പം ദർശനത്തിനെത്തി. ഭവന സന്ദർശനവേളയിൽ കൊട്ടിയൂർ ദർശനത്തിന് സാധിക്കാത്തതിലെ വിഷമം അമൃത ഉണ്ണികൃഷ്ണൻ മന്ത്രിയെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അവരെയും കൂട്ടി മന്ത്രി കൊട്ടിയൂരിലെത്തിയത്. ബി.ജെ.പി നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മിക്ക വർഷങ്ങളിലും വൈശാഖ മഹോത്സവത്തിന് കൊട്ടിയൂർ പെരുമാളെ തൊഴാനെത്താറുണ്ടെന്ന് സന്ദർശനത്തിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇന്നലെയും കൊട്ടിയൂരിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് ദർശനത്തിനായി എത്തിയവരിൽ ഭൂരിഭാഗവും.







