LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 2, 2026

വൈദ്യുതി മന്ത്രിയുടെ ബന്ധുനിയമനം: മുഖ്യമന്ത്രി നിലപാട്‌ പറയണം ; കെ കെ രാഗേഷ്

0
Screenshot

Screenshot

Spread the love


കണ്ണൂർ:
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുനിയമനം സംബന്ധിച്ച്‌ കോൺഗ്രസിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്‌ എന്താണ്‌ എന്നറിയാൻ ജനങ്ങൾക്ക്‌ താൽപര്യമുണ്ടെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ പറഞ്ഞു. സഹോദരി ഭർത്താവിനെ തന്നെ പ്രൈവറ്റ്‌ സെക്രട്ടറിയാക്കി ഭരണം കുടുംബകാര്യമായി മാറ്റിയിരിക്കുകയാണ്‌ വൈദ്യുതി മന്ത്രി.
വലിയ ശന്പളം നൽകി, അഡിഷണൽ പ്രൈവറ്റ്‌ സെക്രട്ടറി പോലുള്ള തസ്‌തികകളിൽ ബന്ധു നിയമനം നടത്തി, വകുപ്പിന്റെ നയരൂപീകരണത്തിൽ തന്നെ സ്വന്തക്കാർക്ക്‌ കൈകടത്താൻ വഴിയൊരുക്കുകയാണ്‌. തീർത്തും അപ്രസക്തമായ തസ്‌തികകളിൽ നിയമനം നടത്തിയതിന്‌, സിപിഐ എമ്മിനെ ബന്ധുനിയമനം എന്ന്‌ ആക്ഷേപിച്ചവരാണ്‌ ഇപ്പോൾ നിർണായക തസ്‌തികകളിൽ കുടുംബത്തെ നിയമിച്ചത്‌. സ്വജനപക്ഷ പാതം ഉണ്ടായി എന്നതു മാത്രമല്ല, ഭരണ നിർവഹണത്തിലെ സുതാര്യതയ്‌ക്കൂം ഇ‍ൗ ബന്ധുനിയമനം ഭീഷണിയാകുകയാണ്‌. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട്‌ കെപിസിസി പ്രസിഡന്റ്‌ കൂടിയായ മന്ത്രിയുടെ നടപടി തിരുത്തിക്കണമെന്നും കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!