LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 1, 2026

അഭിനന്ദിന് അയ്യങ്കാളി പുരസ്‌കാരം

0
23d84f03-7da2-47a1-9949-c69ff153ac58
Spread the love

കണ്ണൂർ : ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2026- ലെ മഹാത്മാ അയ്യങ്കാളി സംസ്ഥാന പുരസ്കാരത്തിന് അഭിനന്ദ് അർഹനായി. അഭിനയം, ( മൂകാഭിനയം, നീന്തൽ ) എന്നീ മേഖലകളിലെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്. പരിയാരത്തെ കണ്ണൂർഗവ. നഴ്സിംഗ് കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഭിനന്ദ്. സ്കൂൾ കോളേജ് കാലഘട്ടം മുതൽ ഏകാഭിനയം, മൂകാഭിനയം, നീന്തൽ എന്നീ മേഖലകളിൽ നിരവധിതവണ സമ്മാനാർഹനായിട്ടുണ്ട്. തുടർച്ചയായി മൂന്ന് വർഷം കേരള ആരോഗ്യ സർവ്വകലാശാല കലോത്സവത്തിൽ മൂകാഭിനയത്തിൽ അഭിനന്ദും സംഘവുമാണ് വിജയം കൈവരിച്ചത്. മൂകാഭിനയത്തിൽ സുബിൻ പയ്യന്നുർ ആണ് ഗുരു. കൊല്ലം കടയ്ക്കൽ സ്വദേശിയായ റിട്ടയേർഡ് കെ എസ്ആർടിസി ഉദ്യോഗസ്ഥൻ ആത്മജൻ – ജിസ്സ ദമ്പതികളുടെ മകനാണ്.ഏക സഹോദരൻ അഭിനവ് സ്കൂൾ വിദ്യാർത്ഥിയാണ്. ജൂൺ 18 ന് കോതമംഗലത്ത്
നടക്കുന്ന ചടങ്ങിൽ വെച്ച് എം എൽ എഷിബു തേക്കുമ്പുറം പുരസ്‌കാരം സമ്മാനിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!