വീടിനുനേരെ അക്രമം രണ്ടു പേർക്കെതിരെ കേസ്

Screenshot
എടക്കാട്. വാഹനം സഡൻ ബ്രേക്കിട്ടപ്പോൾ പിന്നാലെ വന്ന ബൈക്ക് യാത്രക്കാർ വീണതിനെ ചൊല്ലി വീടിനുനേരെ അക്രമം പരാതിയിൽ രണ്ടു പേർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. എടക്കാട്കിഴുന്നപ്പാറ യിലെ കെ.വി. സുരേഷ് ബാബുവിൻ്റെ (53) പരാതിയിലാണ് കിഴുന്ന യിലെ അനുജിത്തിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പോലീസ് കേസെടുത്തത്. 28ന് വ്യാഴാഴ്ച വൈകുന്നേരം 6.20 മണിക്കാണ് സംഭവം. എടക്കാട് കുറ്റിക്കകത്തെ പരാതിക്കാരൻ്റെ സഹോദരിയുടെ വീടിൻ്റെ സെൻട്രൽ ഹാളിലേക്ക് അതിക്രമിച്ചുകയറിയപ്രതി കൾ പരാതിക്കാരനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കഴുത്തിനു പിടിച്ച് ചുമരിലേക്ക് ഉന്തുകയും കാലുകൊണ്ട് വയറിന് ചവിട്ടുകയും ബഹളം കേട്ട് ഓടിവന്ന് തടയാൻ ശ്രമിച്ച അയൽവാസികളായ അശോകനെയും പ്രസാദിനെയും പ്രതികൾ അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്യുകയും വീടിൻ്റെ ചുമരിൽ ഘടിപ്പിച്ച ടിവിയും മുറ്റത്തെ ചെടിച്ചട്ടികളും നശിപ്പിച്ച് 30,000 രൂപയുടെ നഷ്‌ടം ഉണ്ടാക്കിയെന്ന പരാതിയിലാണ് കേസെടുത്തത്. സംഭവ ദിവസം വൈകുന്നേരം 6മണിക്ക് കുറ്റിക്കകത്ത് റോഡിൽ വെച്ച് പരാതിക്കാരൻ വാഹനം സഡൻ ബ്രേക്കിട്ടപ്പോൾ പിന്നാലെ ബൈക്കിലെത്തിയ പ്രതികൾ റോഡിലേക്ക് വീണതാണ് അക്രമത്തിനു കാരണം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







