കണ്ണൂരിൽ എ.ബി.സി പദ്ധതി ഊർജ്ജിതമാക്കാൻ 30 ഡോഗ് ഹാൻഡ്ലർമാർ കൂടി; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Screenshot
കണ്ണൂർ: തെരുവുനായ ശല്യത്തിന് ശാസ്ത്രീയമായ പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി ഊർജ്ജിതമാക്കാൻ ജില്ലയിൽ കൂടുതൽ ഡോഗ് ഹാൻഡ്ലർമാർ പുറത്തിറങ്ങി. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നിന്നും ഡോഗ് ഹാൻഡ്ലിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 30 പേർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര നിർവഹിച്ചു. തെരുവുനായ ശല്യത്തിന് ശാസ്ത്രീയവും മാനുഷികവുമായ പരിഹാരം കാണുന്നതിന് പരിശീലനം നേടിയ ഡോഗ് ഹാൻഡ്ലർമാരുടെ പങ്ക് വളരെ വലുതാണെന്ന് മേയർ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
ചടങ്ങിൽ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. ഒ.എം. അജിത അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. സജി, ഡോ. വിനോദ് കുമാർ, ഡോ. സന്തോഷ് കുമാർ, ഡോ. അനിൽകുമാർ, ഡോ. ധനഞ്ജയൻ, ഡോ. ജെനീഷ പി. അഹമ്മദ്, സുധി എന്നിവർ ചടങ്ങിൽ സംസാരിച്ചു.







