കണ്ണൂർ കലക്ടറേറ്റിൽ തത്സമയ പ്രദർശനവും പായസ വിതരണവും സംഘടിപ്പിച്ചു

Screenshot
കണ്ണൂർ: വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തത്സമയ (ലൈവ്) പ്രദർശനവും പായസ വിതരണവും കലക്ടറേറ്റിൽ നടന്നു.
കേരളാ എൻ.ജി.ഒ അസോസിയേഷനും കെ.ജി.ഒ.യു-വും (KGOU) സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നേതാക്കളായ ഇ.പി. അബ്ദുള്ള, കെ. അസിബു, കെ.കെ. രാജേഷ് ഖന്ന, ഒ.സി. കിഷോർ കുമാർ, ബി. ബാലകൃഷ്ണൻ, എം.പി. ഷനീജ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. വിതരണം ചെയ്ത പായസ മധുരം നുണഞ്ഞും സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം വീക്ഷിച്ചും നിരവധി ജീവനക്കാർ ആഘോഷത്തിൽ പങ്കുചേർന്നു.







