LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 23, 2026

പോസ്റ്റോഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധധർണ്ണ നടത്തി.

69125f6d-4c3a-43c8-9e82-203c00ff06b7.jpg
Spread the love

കണ്ണൂർ
നഗരത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങി പാർക്കുന്ന ചാലാട് പ്രദേശത്തുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ ചാലാട് പോസ്റ്റോഫീസ് ജനുവരി 17 ന് അടച്ചു പൂട്ടുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്തുള്ള പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്തേക്ക് ബഹുജന മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി. കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഉമേഷ് കണിയാങ്കണ്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.വി.റഫ്ന,വസന്ത് പള്ളിയാംമൂല, ഭാഗ്യശീലൻ ചാലാട്, പി.കെ.രഞ്ജിത്ത്, അശോകൻ കായക്കൽ, നികേഷ് പാറക്കണ്ടി, സി. വിനോദ് കുമാർ , എം.കെ. അമൽ കുമാർ , വട്ടക്കണ്ടി അഹമ്മദ്, പി. പി.ഷാജി,എം.സുധി എന്നിവർ പ്രസംഗിച്ചു.
വിഷയത്തിൽ എം.പി. കെ. സുധാകരൻ ഇടപെടുകയും അടച്ചുപൂട്ടൽ നടപടി നിർത്തിവെക്കണമെ ന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാതിത്യ സിന്ധ്യയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.അതോടൊപ്പം കേരള ചീഫ് പോസ്റ്റ്‌ മാസ്റ്റർ ജനറൽ, ഉത്തര മേഖല പി.എം.ജി.എന്നിവരോടും ചാലാട് പോസ്റ്റ്‌ ഓഫീസ് അടച്ചുപൂട്ടാനുള്ള നടപടിയിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!