January 21, 2026

പരിയാരം ഡിവിഷൻ: തെരെഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം; വലിയ വെല്ലുവിളി ഉയർത്തുമെന്ന് യു‌ഡി‌എഫ്

img_9830.jpg

കണ്ണൂർ: ചരിത്രപരമായി എൽ.ഡി.എഫിന് അനുകൂലമായ പരിയാരം ഡിവിഷനിൽ ഇത്തവണ വലിയ വെല്ലുവിളി ഉയർത്തുമെന്നതാണ് യു.ഡി.എഫിന്റെ അവകാശവാദം. നാല് ഗ്രാമപഞ്ചായത്തുകളിലെ 42 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഡിവിഷൻ.

കടന്നപ്പള്ളി–പാണപ്പുഴ ഗ്രാമപഞ്ചായത്ത്, പരിയാരം പഞ്ചായത്തിലെ 12 വാർഡുകൾ, ചപ്പാരപ്പടവ് പഞ്ചായത്തിലെ 13 വാർഡുകൾ, നടുവിൽ പഞ്ചായത്തിലെ വിളക്കന്നൂർ വാർഡ് എന്നിവയാണ് ഡിവിഷനിൽ ഉൾപ്പെടുന്നത്.

ചപ്പാരപ്പടവ് പഞ്ചായത്ത് നിലവിൽ യു.ഡി.എഫ് ഭരണത്തിലാണ്. പരിയാരം പഞ്ചായത്തിലെ ചില വാർഡുകളിലും യു.ഡി.എഫിന് ശക്തമായ സ്വാധീനമുണ്ട്. പരമ്പരാഗത എൽ.ഡി.എഫ് കേന്ദ്രങ്ങൾ ധാരാളമുണ്ടെങ്കിലും ഇത്തവണ മാറ്റത്തിനുള്ള വോട്ടുചോദിച്ച് യു.ഡി.എഫ് ശക്തമായ പ്രചരണത്തിലാണ്.

👉 മത്സരിക്കുന്നവർ

🔴 എൽ.ഡി.എഫ്

പി. രവീന്ദ്രൻ (ചപ്പാരപ്പടവ് പടപ്പേങ്ങാട്)
• കർഷകസംഘം ആലക്കോട് ഏരിയ സെക്രട്ടറി
• സി.പി.എം ജില്ലാ കമ്മിറ്റി അംഗം
• ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തേക്ക്

🔵 യു.ഡി.എഫ്

ജംഷീർ ആലക്കോട് (കടന്നപ്പള്ളി–പാണപ്പുഴ)
• മുസ്ലിം യൂത് ലീഗ് കല്യാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്
• 2015, 2020ൽ സ്വന്തം സി.പി.എം ശക്തികേന്ദ്ര വാർഡിൽ വിജയിച്ചു
• എം.എസ്.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി
• ലഹരി നിർമാർജനസമിതി സംസ്ഥാന സെക്രട്ടറി

🟡 എൻ.ഡി.എ

ഗംഗാധരൻ (മുൻ വ്യോമസേന ഉദ്യോഗസ്ഥൻ)
• ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട്
• വിവിധ പാർട്ടി -സംഘടനാ പദവികൾ വഹിച്ചു
• പൂർവസൈനിക പരിഷത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം

🟢 എ.എ.പി

സാനിച്ചൻ മാത്യു
• സ്വതന്ത്ര നിലപാടുകളും പ്രാദേശിക ഇടപെടലുകളും

തിരഞ്ഞെടുപ്പ് തീവ്രം ഉയർന്നിരിക്കുകയാണ്. പരമ്പരാഗത ശക്തികേന്ദ്രങ്ങൾക്കിടയിലും ഇത്തവണ ഫലം പ്രവചിക്കാൻ പ്രയാസമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger