കാറും രേഖകളും പണവും മോഷ്ടിച്ചു കൊണ്ടു പോയി

.
വിദ്യാനഗർ: നിർത്തിയിട്ട കാറും രേഖകളും പണവും അടങ്ങിയ പേഴ്സും മോഷ്ടിച്ചു കൊണ്ടുപോയി. മധൂർ ഇസത്ത് നഗറിൽ താമസിക്കുന്ന മുസ്തഫ മൻസിലിൽ മുഹമ്മദ് മുസ്തഫയുടെ പരാതിയിൽ വിദ്യാനഗർ പോലീസ് കേസെടുത്തു. പരാതിക്കാരൻ ഉപയോഗിക്കുന്ന ബിസിനസ് പാർട്ണറായ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കെ.എ.70 എം. 7187 നമ്പർ ടയോട്ട ഗ്ലൻസാ കാറും ,കാറിൽ സൂക്ഷിച്ച 32000 രൂപയും ക്രെഡിറ്റ് കാർഡ്, ഡെബ്റ്റ് കാർഡ്, പാൻ കാർഡ്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് , വോട്ടർ ഐഡി, വിവിധ ബേങ്കുകളുടെ ചെക്കുബുക്കും കുടുംബാംഗങ്ങളുടെ എസ്.ഐ.ആർ. ഫോറം, വാഹനത്തിന്റെ ഒറിജിനൽ രേഖകൾ, സേവീസ് ബുക്ക് എന്നിവയാണ് മോഷ്ടിച്ചു കൊണ്ടുപോയത്. ഈ മാസം ഒന്നിനു രാത്രിയിലാണ് മോഷണം നടന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






