December 5, 2025

ഭിന്നശേഷി സൗഹൃദത്തിൻ്റെ ചിത്രമുദ്രകൾ

d8b6d296-acd7-4c80-a224-fbd54c15cd10.jpg

പയ്യന്നൂർ:ബ്രഷുകളിൽ വിരിഞ്ഞ ചിത്രങ്ങളിലുണ്ട് ചേർത്തു നിർത്തലി ൻ്റെ ചിത്രമുദ്രകൾ. ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി സമഗ്രശിക്ഷ കേരളം പയ്യന്നൂർ ബി ആർ സി സംഘടിപ്പിച്ച ബിഗ് ക്യാൻവാസാണ് ഭിന്നശേഷി സൗഹൃദത്തിൻ്റെ വർണ്ണ കാഴ്ചകളായത്. ചിത്രകാരന്മാരായ കെ.കെ.ആർ വെങ്ങര, തങ്കരാജ് കൊഴുമ്മൽ, കലേഷ് കലാലയ, അരുൺ കുമാർ,മെഹറൂഫ് പിലാത്തറ, ബാബു കോടഞ്ചേരി എന്നിവർ ചിത്രങ്ങൾ വരച്ചു. പെരുമ്പ ടാക്സി സ്റ്റാൻ്റിൽ സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ: രാജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ബി.പി.സി എം വി വിനോദ് കുമാർ അധ്യക്ഷനായി. ട്രെയിനർ ടി സൈനുദ്ദീൻ, അമേയബെന്നി, കെ കെ ആർ വെങ്ങര, കെ സിന്ധു, എം ബിന്ദു എന്നിവർ സംസാരിച്ചു. തുടർന്ന് പയ്യന്നൂർ എകെഎഎസ് ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger