December 5, 2025

ഷോപ്പിൽ മോഷണം പ്രതി അറസ്റ്റിൽ

img_0696.jpg

തലശേരി : സാധനം വാങ്ങാനെന്ന വ്യാജേന ഷോപ്പിലെത്തി ബേഗ് മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. കൂടാളി സ്വദേശി ചൊക്രൻ്റകത്ത് ഇസുദ്ദീനെ (46) യാണ് എസ്.ഐ.അശ്വതി അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 5.30 മണിയോടെ തിരുവങ്ങാട് എൻസിസി റോഡിൽ പ്രവർത്തിക്കുന്ന സംസം ഫൂട് വെയർ എന്ന കടയിൽ നിന്നുമാണ് മോഷണം നടത്തിയത്. 1699 രൂപവിലയുള്ള ബാഗുമായി കടന്നു കളയാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരൻ ഉമ്മൻച്ചിറ എസ്എൻ പുരം റോഡിലെ കെ. എൻ. ആഷിഖിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger