കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തന്നെ

രാഹുല്‍ ഗാന്ധി പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനമോ ലോക്‌സഭ കക്ഷി നേതാവ് സ്ഥാനമോ ഏറ്റെടുക്കുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു.കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷയായ യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയെ വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ തവണയും സോണിയ തന്നെയായിരുന്നു കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍. അതേസമയം ആരായിരിക്കും ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെ തുടര്‍ന്ന് രാജി പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ ഗാന്ധി പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനമോ ലോക്‌സഭ കക്ഷി നേതാവ് സ്ഥാനമോ ഏറ്റെടുക്കുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സോണിയ തന്നെ പാര്‍ലമെന്‍ററി പാര്‍ട്ടിയെ നയിക്കും എന്ന് തീരുമാനമായിരിക്കുകയാണ്.കോണ്‍ഗ്രസിന്‍റെ ലോക്‌സഭ കക്ഷി നേതാവ് എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ലോക്‌സഭയില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍െഗെ ആണ് സഭയിലെ കോണ്‍ഗ്രസ് നേതാവായത്. രാജ്യസഭയില്‍ ഗുലാം നബി ആസാദും.

Advertisements

കോൺഗ്രസിന്‍റെ നിർണായക പാർലമെന്‍ററി പാർട്ടി യോഗം ഇന്ന്

കോൺഗ്രസ് പാർട്ടി വിളിച്ചു ചേർത്ത നിർണായക പാർലമെന്‍റഎറി പാർട്ടി യോഗം ഇന്ന് നടക്കും. രാവിലെ 9.30ന് പാർലമെന്‍റെ ലൈബ്രറി ഹാളിലാണ് യോഗം. ലോക്‌സഭ കക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തേക്കും.കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാജി സന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധി ലോക്‌സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പാർലിമെന്‍ററി പാർട്ടി യോഗം നടക്കുന്നത്. സഭക്കകത്ത് സർക്കാരിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻരാഹുൽ ഗാന്ധി ലോക്‌സഭ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കൾ ഉന്നയിക്കുന്നുണ്ട്.കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം ലോക്‌സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയേക്കുമെന്നാണ് സൂചന. രാഹുൽ പദവി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ ബംഗാളിൽ നിന്നുള്ള എംപി അധിർ രഞ്ജൻ ചൗധരി, ശശി തരൂർ എന്നിവരിലൊരാൾ നേതൃ സ്ഥാനത്തേക്ക് വന്നേക്കും. ലോക്‌സഭാ കക്ഷി ഉപ നേതാവിനെയും ചീഫ് വിപ്പിനെയും യോഗം തെരഞ്ഞെടുക്കും.

മോദി സർക്കാരിന്‍റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ ആദ്യ കാബിനറ്റ് ഇന്ന് ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും പ്രഥമ കാബിനറ്റ് അംഗീകാരം നല്‍കുക. അതേസമയം രാജീവ് ഗൌബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് സൂചന.നിലവില്‍ ആഭ്യന്തര സെക്രട്ടറിയാണ് ഗൌബ. നിലവില്‍ കാബിനറ്റ് സെക്രട്ടറിയായിട്ടുള്ള പ്രദീപ് കുമാര്‍ സിന്‍ഹയുടെ കാലാവധി ജൂണ്‍ 12ന് അവസാനിക്കും.വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ പരിഷ്‌കരണമാണ് നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട. ഇതോടൊപ്പം ജി.എസ്.ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും കര്‍മപരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ന് ചേരുന്ന കാബിനറ്റ് ഈ നൂറുദിന കര്‍മപരിപാടികള്‍ക്ക് അംഗീകാരം നല്‍കിയേക്കും ഇതിന് പുറമെ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ അവസാന ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളും കാബിനറ്റിന്‍റെ പരിഗണനക്ക് വന്നേക്കും..

കുമ്മനം ഡൽഹിയിലെത്തി ; കണ്ണും നട്ട് കേരളം

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്തി. ഇ​ന്നു രാ​വി​ലെയാണ് തി​രു​വ​നന്ത​പു​രം വി​മാ​ന​ത്താവള​ത്തി​ല്‍ നി​ന്ന് അദ്ദേഹം പു​റ​പ്പെ​ട്ടത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് ഡ​ല്‍​ഹി​യി​ലെ​ത്തി​യ​തെ​ന്നാ​ണ് കു​മ്മ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. കു​മ്മ​ന​ത്തെ ബിജെപി കേ​ന്ദ്ര നേ​തൃ​ത്വം ഡ​ല്‍​ഹി​ക്ക് വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​മ്മ​നം ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും ശ​ക്ത​മാ​കു​ക​യാ​ണ്. മി​സോ​റാം ഗ​വ​ര്‍​ണ​റാ​യി​രു​ന്ന കു​മ്മ​ന​ത്തെ ആ ​സ്ഥാ​നം രാ​ജി​വ​യ്പ്പി​ച്ചാ​ണ് തി​രു​വ​ന​ന്ത​പു​രം പാ​ര്‍​ല​മ​ണ്ഡ​ല​ത്തി​ലേ​യ്ക്ക് മ​ത്സ​രി​പ്പി​ച്ച​ത്. മ​ത്സ​രി​ച്ചെ​ങ്കി​ലും കു​മ്മ​ന​ത്തി​ന് ര​ണ്ടാം സ്ഥാ​ന​ത്ത് മാ​ത്ര​മെ എ​ത്താ​ന്‍ ക​ഴി​ഞ്ഞു​ള്ളു. കേ​ര​ള​ത്തി​ല്‍ നി​ന്ന് ആ​രും വി​ജ​യി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദേ​ശീ​യ നേ​തൃ​ത്വം മ​ന്ത്രി​സ​ഭ​യി​ല്‍ ആ​രെ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ സൂ​ച​ന​ക​ള്‍ പു​റ​ത്തു വി​ടു​ന്നി​ല്ല. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ല്‍ അം​ഗ​മാ​യി​രു​ന്ന അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം ഇ​ത്ത​വ​ണ​യും മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യും പു​റ​ത്ത​വ​രു​ന്നു​ണ്ട്. കു​മ്മ​ന​ത്തി​നെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ര്‍​എ​സ്‌എ​സ് നേ​തൃ​ത്വം രം​ഗ​ത്തു​ണ്ട്.നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള മൂ​ന്നു​പേ​രാ​ണ് രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളാ​യു​ള്ള​ത്. വി ​മു​ര​ളീ​ധ​ര​ന്‍,അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം, സു​രേ​ഷ് ഗോ​പി എ​ന്നി​വ​ര്‍. ഇ​തി​ല്‍ വി ​മു​ര​ളീ​ധ​ര​നെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും കേ​ന്ദ്ര ബി​ജെ​പി നേ​തൃ​ത്വ​ത്തി​നു മു​ന്നി​ലു​ണ്ട്. കേ​ര​ള​ത്തി​ല്‍ നി​ന്ന് ആ​രെ​ങ്കി​ലും മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​കു​മെ​ന്ന് അ​റി​യാ​ന്‍ ഇ​നി​യും മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. ബി.​ജെ.​പി ഇ​തു​വ​രെ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച മ​ന്ത്രി​മാ​രെ​ല്ലാം പ​ട്ടി​ക​യി​ലു​ണ്ടാ​കു​മെ​ന്ന സൂ​ച​ന ത​ന്നെ​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​മ്മ​ന​വും ക​ണ്ണ​ന്താ​ന​വും മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യാ​ല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്ന് ര​ണ്ടു​പേ​ര്‍ ബി​ജെ​പി മ​ന്ത്രി​സ​ഭ​യി​ല്‍ അം​ഗ​മാ​കും.

മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക ഇതാണ് ..

മെയ് 30ന് അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയില്‍ ധാരണയായത്.പ്രകാശ് ജാവദേക്കര്‍, അര്‍ജുന്‍ റാം മേഘ്വാള്‍, നിര്‍മ്മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ് ധര്‍മ്മേന്ദ്ര പ്രധാന്‍, സ്മൃതി ഇറാനി എന്നിവര്‍ മന്ത്രിമാരായി തുടരും. അപ്നാദള്‍ നേതാവ് അനുപ്രിയപട്ടേലും മന്ത്രിസഭയില്‍ തുടരും. അമിത് ഷായും മന്ത്രിസഭയില്‍ അംഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പരിഗണിച്ച്‌ അതുവരെ അമിത് ഷാ ബി.ജെ.പി അധ്യക്ഷനായി തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം ലഭിച്ചിട്ടുണ്ട്. മന്ത്രിമാരുമായി നരേന്ദ്രമോദി നാളെ രാവിലെ കൂടിക്കാഴ്ച നടത്തും.കേരളത്തില്‍ നിന്നും രണ്ടു മന്ത്രിമാര്‍ വരെ ഉണ്ടാകുമെന്നും സൂചനയുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഇത്തവണയും മന്ത്രിസ്ഥാനം നല്‍കാനാണ് സാധ്യത. കണ്ണന്താനം ആദ്യ ഘട്ടത്തില്‍ തന്നെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാവുമെന്നാണ് സൂചനകള്‍.സഖ്യകക്ഷികളിൽ ജെഡിയുവിനും എൽ. ജെ. പിക്കും എ. ഡി. എം. കെയ്‌ക്കും മന്ത്രിമാർ ഉണ്ടാവും. എൽ. ജെ. പി നേതാവ് രാംവിലാസ് പാസ്വാൻ ഉൾപ്പെടെയുള്ള ചില സഖ്യകക്ഷി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തേക്കും. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുണ്ടായിരുന്നത്. കുമ്മനം രാജശേഖരനോട് ഇന്ന് ദില്ലിയിലെത്താൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതോടെ ഇദ്ദേഹം കേന്ദ്രമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. കുമ്മനവും കണ്ണന്താനവും കേരളത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്.

ഒരു മാസത്തേക്ക് കോണ്‍ഗ്രസുകാര്‍ ചാനല്‍ ചര്‍ച്ചയ്‌ക്കില്ലെന്ന് കോൺഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലുണ്ടായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഒരുമാസത്തേക്ക് പ്രതിനിധികളെ അയക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കളെ ചാനല്‍ ചര്‍ച്ചകളിലേക്ക് വിളിക്കരുതെന്ന് എല്ലാ ചാനലുകളോടും എഡിറ്റര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് ട്വീറ്റ്തിരഞ്ഞെടുപ്പിലെ പരാജയം പാര്‍ട്ടിയില്‍ ആഴത്തിലുള്ള കലഹങ്ങള്‍ ഉണ്ടാക്കിയതിന്റെ പ്രതിഫലനമാണ് ഈ ട്വീറ്റ് എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. അതേസമയം എവിടെയാണ് തെറ്റ് പറ്റിയത് എന്ന് മനസിലാക്കാനുള്ള സമയത്തിന് വേണ്ടിയാണ് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് അകലം പാലിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പറയുന്നത്. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയ്ക്കാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്.

മാസപ്പടി ചോദിച്ച്‌ പോലീസുകാരുടെ പീഡനം ; ബാർ ഉടമ തീകൊളുത്തി മരിച്ചു

 
മാസപ്പടി ചോദിച്ച് പോലീസുകാർ നിരന്തരം പീഡിപ്പിക്കുന്നെന് ആരോപിച്ച് ബാർ ഉടമ തീകൊളുത്തി മരിച്ചു.ചെന്നൈ മഹാബലിപുരം ഡിഎസ്പി ഓഫിസിന് മുന്നിലാണ് തിരുനെല്‍വേലി സ്വദേശിയായ നെല്ലിയപ്പന്‍ ജീവനൊടുക്കിയത്.മാസപ്പടി ചോദിച്ച് പീഡിപ്പിക്കുന്ന പോലീസുകാരുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പുറത്തുവിട്ട ശേഷമാണ് ആത്മഹത്യചെയ്തത്.മാസത്തിൽ ഓരോ ലക്ഷം രൂപ മാസപ്പടി കൊടുത്തിട്ടും ഉപദ്രവിക്കുന്നത് തുടര്‍ന്നെന്ന് ഫെയ്സ്ബുക്കിലിട്ട വീഡിയോയില്‍ നെല്ലിയപ്പന്‍ ആരോപിക്കുന്നു. ചിലര്‍ക്ക് എട്ടു ലക്ഷം രൂപ വരെ കൊടുത്തു. മദ്യം കഴിച്ച വകയില്‍ ലക്ഷങ്ങള്‍ വേറെയും കിട്ടാനുണ്ട്.കടം കയറി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്നില്ലെന്നും വീഡിയോയില്‍ പറയുന്നു. ഉപദ്രവിച്ച പൊലീസുകാരുടെ പേരു വിവരങ്ങളും പുറത്തുവിട്ടു.ഇന്നലെ ഉച്ചയോടെ ഡിഎസ്പി ഓഫിസിന് മുന്നിലെത്തിയ ഇയാള്‍ പൊലീസുകാരും നാട്ടുകാരും നോക്കി നില്‍ക്കെയാണ് കയ്യില്‍കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഏറെ പണിപ്പെട്ട് സ്ഥലത്തുണ്ടായിരുന്നവര്‍ തീ അണച്ചെങ്കിലും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.വിദഗ്ദ ചികിത്സക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.

മോദിയുടെ രണ്ടാമൂഴം : സത്യപ്രതിജ്ഞ വൈകിട്ട് ഏഴിന്

ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള തന്റെ രണ്ടാമൂഴത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്‌ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച സൈനികര്‍ക്കും മോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. രാജ്‌ഘട്ടിലും അടല്‍ സമാധിയിലും ദേശീയ യുദ്ധ സ്‌മാരകത്തിലുമെത്തി മോദി പുഷ്‌പാഞ്ജലി അര്‍പ്പിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മോദിയെ അനുഗമിച്ചു.ഇന്ന് വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദിക്കൊപ്പം രാജ്നാഥ് സിംഗ്, നിതിന്‍ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്‍, നരേന്ദ്രസിംഗ് തോമര്‍, അര്‍ജുന്‍ മേഘ്വാള്‍ തുടങ്ങി ഒന്നാം മോദി സര്‍ക്കാരിലെ പ്രമുഖരും ഏതാനും പുതുമുഖങ്ങളും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.തിരഞ്ഞെടുപ്പിലെ വമ്ബന്‍ വിജയത്തിന്റെ പ്രതിഫലനം പോലെ രാഷ്ട്രപതി ഭവന്‍ കണ്ട ഏറ്റവും വലിയ ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ. 6,500 അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, വി.മുരളീധരന്‍ എം.പി, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവരെയാണ് മന്ത്രിസഭയിലേക്ക് പറഞ്ഞു കേള്‍ക്കുന്നത്. കണ്ണന്താനം കേന്ദ്രടൂറിസം മന്ത്രിയായി തുടരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാത്രി കേന്ദ്രത്തില്‍ നിന്ന് വിളിച്ചതനുസരിച്ച്‌ കുമ്മനം ഇന്ന് രാവിലത്തെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.ധനമന്ത്രി അരുണ്‍ ജ്ര്രയ്ലി ആരോഗ്യകാരണങ്ങളാല്‍ മന്ത്രിസഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ മോദിക്ക് ഇന്നലെ കത്ത് നല്‍കി. മോദി ഇന്നലെ രാത്രി ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യപ്രശ്നങ്ങള്‍ കാരണം വിദേശകാര്യമന്ത്രി സുഷമസ്വരാജും മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.

അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ ഇനിയാര് ഏറ്റെടുക്കും ?

അമിത് ഷാ മോദി മന്ത്രിസഭയില്‍ അംഗമായാല്‍ ആര് പാര്‍ട്ടി അദ്ധ്യക്ഷനാവണമെന്ന ചര്‍ച്ച ബി.ജെ.പിയില്‍ സജീവമായി. പാര്‍ട്ടിയെ തുടര്‍ച്ചയായ വിജയങ്ങളിലേക്ക് നയിച്ച അമിത് ഷായെന്ന തന്ത്രശാലിക്ക് പകരക്കാരനെ കണ്ടെത്തുക നേതൃത്വത്തിന് വെല്ലുവിളിയാണ്. 2014 ജൂലായില്‍ രാജ്നാഥ് സിംഗ് മോദി മന്ത്രിസഭയില്‍ അംഗമായതോടെയാണ് അമിത്ഷാ ദേശീയ അദ്ധ്യക്ഷനാവുന്നത്. 2016ലാണ് ആദ്യത്തെ പൂര്‍ണമായ മൂന്നു വര്‍ഷ ടേം ലഭിക്കുന്നത്. 2019ല്‍ കാലാവധി പൂര്‍ത്തിയായെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടി നല്‍കുകയായിരുന്നു.2014ല്‍ യു.പിയുടെ ചുമതല വഹിച്ച അമിത് ഷാ വമ്പന്‍ വിജയമാണ് പാര്‍ട്ടിക്ക് നല്‍കിയത്. അദ്ധ്യക്ഷനായ ശേഷം മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ചു. ഇത്തവണ ഗാന്ധിനഗറില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ മോദി സര്‍ക്കാര്‍ വീണ്ടും വന്നാല്‍ അമിത് ഷാ രണ്ടാമനാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 5.7 ലക്ഷം വോട്ടിന്റെ ചരിത്ര വിജയം നേടിയ അദ്ദേഹത്തിന് സുപ്രധാനമായ ആഭ്യന്തരമോ, ധനവകുപ്പോ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.മോദി – ഷാ ടീമിന്‍റെ വിശ്വസ്തരായ കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ധര്‍മ്മേന്ദ്ര പ്രധാന്‍ , രാജ്യസഭാംഗമായ ഭൂപേന്ദ്രയാദവ് എന്നിവരെയാണ് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്.

ഹിമാചലില്‍ നിന്നുള്ള രാജ്യസഭാ എം.പിയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ ജെ.പി നദ്ദ പാര്‍ട്ടിയുടെ തന്ത്രജ്ഞരില്‍ ഒരാളാണ്. യു. പിയുടെ ചുമതലക്കാരനായിരുന്നു. മഹാസഖ്യത്തെ പരാജയപ്പെടുത്തിയ ബി.ജെ.പിക്ക് അമേതിയില്‍ രാഹുലിന്‍റെ തോല്‍വി ഇരട്ടിമധുരമായി. മോദിയുടെ അഭിമാന പദ്ധതികളായ ആയുഷ്‌മാന്‍ ഭാരത്, സുരക്ഷിത് മാതൃത്വ അഭിയാന്‍ എന്നിവയുടെ പിന്നണിയില്‍ നിന്നു .കേന്ദ്രപെട്രോളിയം മന്ത്രിയായ ധര്‍മ്മേന്ദ്ര പ്രധാന്‍ ഇക്കുറി ഒഡിഷയുടെ ചുമതലയാണ് വഹിച്ചത്. ഒഡിഷയില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കി. വിദ്യാര്‍ത്ഥി കാലം മുതല്‍ ആര്‍.എസ്.എസില്‍ സജീവം. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ ഭൂപേന്ദ്ര യാദവ് ഭരണഘടനാ തന്ത്രജ്ഞനാണ. പത്ത് ശതമാനം സാമ്ബത്തിക സംവരണം പാസാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പാര്‍ട്ടി ജനറല്‍സെക്രട്ടറിയെന്ന നിലയില്‍ മോദിയുടെ ഗുജറാത്തിന്‍റെയും ബീഹാറിന്‍റെയും ചുമതല വഹിച്ചിട്ടുണ്ട്. അമിത്ഷായുടെ അടുത്ത അനുയായിയാണ്.ദക്ഷിണേന്ത്യയില്‍ നിന്നൊരാളെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിച്ചാല്‍ നിര്‍മ്മല സീതാരാമനാണ് സാദ്ധ്യത. ജമ്മുകാശ്‌മീരില്‍ പി.ഡി.പി ബി.ജെ.പി സഖ്യത്തിന് ചുക്കാന്‍ പിടിച്ച ജനറല്‍ സെക്രട്ടറി രാംമാധവും പരിഗണനയിലുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അടിത്തറ വിപുലപ്പെടുത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

സിക്കിമിൽ സർക്കാർ ജീവനക്കാർക്ക് ഇനി രണ്ടു ദിവസം അവധി ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

സിക്കിമിൽ സർക്കാർ ജീവനക്കാർക്ക് ഇനി രണ്ടു ദിവസം അവധി നൽകി സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങിന്‍റെ പുതിയ തീരുമാനം. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിക്കിം ക്രാന്തികാരി മോര്‍ച്ചാ പ്രസിഡന്‍റ് പ്രേംസിങ് തമാങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അധികാരമേറ്റതിന് പിന്നാലെ നിര്‍ണായകമായ ഈ തീരുമാനം ജനങ്ങളെ അറിയിക്കുകയായിരുന്നു.
തൊഴില്‍ അവസരങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പ്രവര്‍ത്തനമായിരിക്കും തന്‍റെ സര്‍ക്കാരിന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങിന്‍റെ യുഗം അവസാനിപ്പിച്ചാണ് അദ്ദേഹം അധികാരത്തിലേറിയത്.