ചരിത്രത്തിൽ ഇന്ന്

മെയ് 30….
ദിവസവിശേഷം…
സുപ്രഭാതം..

(എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Loomis day – വയർലസ് ഉപകരണങ്ങൾ സംബന്ധിച്ച ബോധവൽക്കരണ ദിനം… വയർലെസ്സ് പ്രസരണം സംബന്ധിച്ച് പഠിക്കുവാനായി അമേരിക്കൻ സെനറ്റ് അംഗീകാരം നൽകിയതിന്റെ ഓർമയ്ക്ക്..

National creativity day.. കലാകാരന്മാരുടെ സർഗ്ഗശക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ദിനം… 2018ൽ ഹാൽ ക്രോയസ്മനും സ്ക്രീൻ
റൈറ്റിംഗ് മാസികയും ചേർന്നാണ് ഈ ദിനാചരണം തുടങ്ങി വച്ചത്..
1431- ഫ്രഞ്ച് വീര നായിക ജുവാൻ ഓഫ് ആർക്കിനെ, ഇംഗ്ലീഷ് അനുകൂല ഫ്രഞ്ച് ഭരണകൂടം പിടികൂടി വധിച്ചു.. പുരുഷ വേഷം ധരിച്ച് യുദ്ധം ചെയ്തതിനാണ് 19 മത് വയസ്സിൽ ഈ ക്രൂരത ചെയ്തത്..
1498- ക്രിസ്റ്റഫർ കൊളംബസ് മൂന്നാം വട്ട അമേരിക്കൻ പര്യടനത്തിന് പുറപ്പെട്ടു..
1510- പോർട്ടുഗീസുകാർ, ഗോവയിൽ നിന്ന് പിൻവാങ്ങി..
1539- സ്പാനിഷ് നാവികൻ Hernando de Soto ഫ്ലോറിഡ കണ്ടു പിടിച്ചു..
1574.. ഹെന്റി 3മൻ ഫ്രാൻസിലെ രാജാവായി
1821- ജെയിംസ് ബോയ്ഡ്, റബ്ബർ ഫയർ ഹോസിന്റെ പേറ്റന്റ് കരസ്‌ഥമാക്കി..
1842- വിക്ടോറിയ രാജ്ഞിക്കു നേരെ വധശ്രമം..
1848- ഐസ് ക്രീം ഫ്രീസറിന്റെ പേറ്റന്റ്, വില്യം ജി.യങ്ങിന് ലഭിച്ചു..
1868- US ൽ ആദ്യമായി decoration day or memorial day ആചരിച്ചു..
1911.. ലോകത്തിലെ പ്രധാന മോട്ടോർ റെയ്സ് മത്സരമായ ഇന്ത്യാനാപോളിസ് കാറോട്ടമത്സരത്തിന്റെ തുടക്കം… റേ ഹരോൻ ആദ്യ വിജയി…
1913- ഒന്നാം ഫാൽക്കൺ യുദ്ധത്തിന് അവസാനം കുറിച്ച ലണ്ടൻ ഉടമ്പടി ഒപ്പിട്ടു…
1957- കേരള ചരിത്രത്തിലെ ഏക മന്ത്രി വിവാഹം. പ്രഥമ ഇ എം എസ് മന്ത്രിസഭയിലെ മന്ത്രിമാരായ ടി വി തോമസും , കെ. ആർ. ഗൗരി അമ്മയും വിവാഹിതരായി..
1959- ഇറാഖ് ബാഗ്ദാദ് ഉടമ്പടിയിൽ നിന്നു പിന്മാറി…
1967- ലോകത്തിൽ ഏറ്റവും കുറച്ചു കാലം നില നിന്ന സ്വതന്ത്ര രാജ്യം Republic of biafra നിലവിൽ വന്നു. Lt. Col. Odumegwu Ojukwu ആണ് രാജ്യത്തിന്റെ സ്ഥാപകൻ… 1970 ൽ നൈജീരിയയിൽ ലയിച്ചു..
1975- യൂറോപ്യൻ സ്പേസ് യൂണിയൻ രൂപീകൃതമായി..
1980- 1914 ന് ശേഷം ആദ്യമായി ഒരു മാർപ്പാപ്പ ഫ്രാൻസ് സന്ദർശിച്ചു…
1981- ബംഗ്ലാദേശ് പ്രസിഡന്റ് സിയ ഉർ റഹ്മാന് നേരെ വധശ്രമം… ഗുരുതരമായി പരുക്കേറ്റ അദ്ദേഹം പിറ്റേന്ന് അന്തരിച്ചു..
1981- രോഹിണി RS-D2 ഉപഗ്രഹം വിക്ഷേപിച്ചു..
1982- സ്പെയിൻ, നാറ്റോയിലെ 16മത് അംഗ രാജ്യമായി…
1987 .. ഗോവ സംസ്ഥാനം നിലവിൽ വന്നു..
1987- ഫിലിപ്പ്സ് കമ്പനി (വടക്കൻ അമേരിക്ക) compact disc video ആദ്യമായി പ്രദർശിപ്പിച്ചു..
2011 – ജർമനി ആണവ വിമുക്ത രാജ്യമായി പ്രഖ്യാപിക്കുന്നു..
2012- വിശ്വനാഥൻ ആനന്ദ്, 5മത്തെ ലോക ചെസ്സ് കിരീടം ചൂടി…
2016- ആഫ്രിക്കൻ രാജ്യമായ ഛാഡിലെ ഏകാധിപതി Hissene Habre യെ മനുഷ്യാവകാശ ലംഘനത്തിന് കുറ്റ വിചാരണ നടത്തി..
2017- കേരളം സമ്പൂർണ്ണ വൈദ്യുതി കരണ സംസ്ഥാനമായി പ്രഖ്യാപിച്ചു…

ജനനം
1814- മൈക്കൽ അലക്സനോവിച്ച് ബക്കുനിൻ.. റഷ്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി..
1868- അബ്ദുൽ മേജിദ് II- തുർക്കിയിലെ ഓട്ടോവൻ വംശത്തിലെ അവസാന ഖലീഫ (1922-24)..
1909- ഇടപ്പളളി രാഘവൻ പിള്ള – കാൽപ്പനിക കവി.. ചങ്ങമ്പുഴയുടെ രമണൻ ഇടപ്പള്ളിക്കുള്ള സമർപ്പണമായിരുന്നു..
1916- ജോസഫ് ഡബ്ള്യു. കെന്നഡി- പ്ലൂട്ടോണിയം കണ്ടു പിടിച്ച ശാസ്ത്രഞ്ജരിൽ ഒരാൾ..
1934- അലക്സി ലിയോനോവ് – റഷ്യൻ ഗഗൻ സഞ്ചാരി.. ആദ്യമായി ബഹിരാകാശത്തു നടന്ന വ്യക്തി…
1948- ജഗ് മോഹൻ ഡാൽമിയ – വ്യവസായി, BCCl, ICC എന്നിവയുടെ മുൻ അദ്ധ്യക്ഷൻ..
1955- ബ്രയാൻ കോബിൽക – അമേരിക്കൻ രസതന്ത്രഞ്ജൻ- ജി പ്രോട്ടീൻ സംബന്ധിച്ച പഠനത്തിന് 2012 ൽ നൊബേൽ സമ്മാനം ലഭിച്ചു..
1960- മാർഗ്ഗി വിജയകുമാർ – കഥകളി നടൻ .. സ്ത്രീ വേഷങ്ങൾ ചെയ്യുന്നതിൽ വിദഗ്ദൻ..
1964- മോൻസ് ജോസഫ് – മുൻ മന്ത്രി, നിലവിൽ MLA

ചരമം
1431- ജുവാൻ ഓഫ് ആർക്ക്‌ – ഫ്രഞ്ച് വീര നായിക…റോമൻ കത്തോലിക്കാ സഭ 1920ൽ വിശുദ്ധയായി പ്രഖ്യാപിച്ചു…
1606- ഗുരു അർജൻ സിങ്ങ് – അഞ്ചാം സിഖ് ഗുരു (വധിക്കപ്പെട്ടു.. )
1744- അലക്സാണ്ടർ പോപ്പ്.. ഇംഗ്ലിഷ് കവി
1778- വോൾട്ടയർ – ഫ്രഞ്ച് എഴുത്തുകാരൻ, നാടകക്കാരൻ…
1880- ആയില്യം തിരുനാൾ രാമവർമ – 1860- 80 കാലയളവിലെ തിരുവിതാംകൂർ രാജാവ്..
1906- മൈക്കൽ ഡാവിറ്റ് – ബ്രിട്ടിഷ് മേധാവിത്വത്തിൽ നിന്നും അയർലന്റിനെ സ്വതന്ത്രമാക്കുവാൻ യത്നിച്ച നേതാവ്..
1912- വിൽബർ റൈറ്റ്.. അമേരിക്ക- വിമാനം കണ്ടു പിടിച്ച റൈറ്റ് സഹോദരരിൽ ഒരാൾ..
1955- എൻ.എം ജോഷി- നാരായൺ മൽഹർ ജോഷി- AITUC യുടെ സ്ഥാപകൻ
1960- ബോറിസ് പാസ്റ്റർനാക്- ഡോ.ഷിവാഗോ അടക്കം പ്രശസ്ത കൃതികൾ രചിച്ച റഷ്യൻ നോവലിസറ്റും കവിയും..
1961- റാഫേൽ ട്രുജില്ലൊ – 31 വർഷം ഡൊമിനിക്കൻ ഏകാധിപതി ( വധിക്കപ്പെട്ടു )
2005- കുഞ്ചുണ്ണി രാജ.. മികച്ച സംസ്കൃത പണ്ഡിതനുള്ള അക്കാദമി അവാർഡ് നേടിയ പ്രതിഭ..
2013 – ഋതുപർണഘോഷ് – ബംഗാളി ചലച്ചിത്ര സംവിധായകൻ
2017- ദാസരി നാരായണ റാവു – തെലുങ്ക് ചലച്ചിത്രകാരൻ..
(സംശോധകൻ.. കോശി ജോൺ എറണാകുളം)

Advertisements

ചരിത്രത്തിൽ ഇന്ന് …

മെയ് 16….
ദിവസവിശേഷം…
സുപ്രഭാതം…

1605- പോൾ അഞ്ചാമൻ മാർപാപ്പ ചുമതലയേറ്റു..
1792- ഡെൻമാർക്ക് അടിമ വ്യാപാരം നിരോധിച്ചു..
1862- Jean Joseph Etienne Lenoir എന്ന എഞ്ചിനീയർ, ആദ്യ വാഹനം നിർമിച്ചു… (തീയതിയുടെ കാര്യത്തിൽ കൃത്യതയില്ല)..
1866- അമേരിക്കൻ ഫാർമസിസ്റ്റ് ചാൾസ് ഇ. ഹിർസ്, റൂട്ട് ബിയർ കണ്ടുപിടിച്ചു..
1868- അമേരിക്കൻ സെനറ്റ്, അന്നത്തെ പ്രസിഡന്റ് ആൻഡ്രൂ ജോൺസനെ ഇംപീച് ചെയ്യുന്നതിൽ പരാജയപ്പെട്ടു…
1881- ലോകത്തെ ആദ്യ വൈദ്യുതി ട്രാം ബർലിനിൽ സർവീസ് ആരംഭിച്ചു…
1920- ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു..
1929- ഹോളിവുഡിൽ ആദ്യ അക്കാദമി അവാർഡ് വിതരണം. ഇതാണ് പിന്നീട് ഓസ്കാർ ആയി മാറിയത്…
1946- ക്യാബിനറ്റ് മിഷൻ റിപ്പോർട്ട്, വേവൽ പ്രഭു അവതരിപ്പിച്ചു..
1948- രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ആദ്യ ലോക ചെസ് മത്സരം തുടങ്ങി…
1948- ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രിയായി സി. വീസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു..
1956- ഈജിപ്ത്, ചൈനയെ അംഗീകരിച്ചു..
1960- അമേരിക്കൻ ശാസ്ത്രജ്ഞനായ തിയോഡോർ മെയ്മാൻ ആദ്യത്തെ ഒപ്റ്റിക്കൽ ലേസർ പ്രവർത്തിപ്പിച്ചതായി പ്രഖ്യാപിച്ചു…
1966- കമ്യൂണിസം ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി ചൈനയിൽ ചെയർമാൻ മാവോയുടെ നേതൃത്വത്തിൽ സാംസ്കാരിക വിപ്ലവം തുടങ്ങി…
1971- ബൾഗേറിയ, ഭരണഘടന അംഗീകരിച്ചു..
1975- സിക്കിം സംസ്ഥാനം നിലവിൽ വന്നു… 22മത് സംസ്ഥാനം…
1975- ജപ്പാന്റെ ജുങ്കോ താബി, എവറസ്റ്റ് കീഴടക്കിയ പ്രഥമ വനിതയായി..
1991- ബ്രിട്ടീഷ്‌ രാഞ്ജിയായ എലിസബത്ത് II, അമേരിക്കൻ കോൺഗ്രസ്സിനെ അഭിസംബോധന ചെയ്യുന്ന ആദ്യ രാജ്‌ഞിയായി…
1996… അടൽ ബിഹാരി വാജ്പേയ് ആദ്യമായി പ്രധാനമന്ത്രിയായി.. 13 ദിവസം മാത്രം നീണ്ടു നിന്ന് ഭരണം…
2007- നിക്കൊളാസ് സർക്കോസി, ഫ്രാൻസിന്റെ 23മത് പ്രസിഡന്റ് ആയി അധികാരമേറ്റു..
2009 – ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.. യു പി എ വീണ്ടും അധികാരത്തിലേക്ക്.
2011- അമേരിക്കയുടെ സ്പേസ് ഷട്ടിൽ എൻഡെവർ, അവസാന പറക്കൽ നടത്തി..
2013- മനുഷ്യന്റെ മൂല കോശം, ക്ലോൺ ചെയ്തെടുത്തു…
2014- ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.. 1994 ന് ശേഷം നീണ്ട മുപ്പത് വർഷത്തെ ഇടവേളക്ക് ശേഷം ഒരു കക്ഷിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടി. ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര ദാമോദർ ദാസ് മോദി പ്രധാനമന്ത്രി പദത്തിലേക്ക്…

ജനനം
1831-ഡേവിഡ് എഡ്വേഡ് ഹ്യൂഗ്സ്‌- മൈക്രോഫോൺ, ടെലിപ്രിന്റർ എന്നിവയുടെ ഉപജ്ഞാതാവ്..
1916- എഫ്രേം കാറ്റസിർ- ഇസ്രായേൽ പ്രസിഡന്റ് (1973-78)
1925- നാൻസി റോമൻ- അമേരിക്കൻ ബഹിരാകാശ ശാസ്ത്രഞ.. ഹബ്ബളിന്റെ മാതാവ് എന്നും അറിയപ്പെടുന്നു..
1931- കെ. നട്‌വർ സിങ് – മുൻ വിദേശ കാര്യ സെക്രട്ടറിയും പിന്നിട് വിദേശകാര്യ മന്ത്രിയും…
1934- യൂസഫലി കേച്ചേരി- പ്രശസ്ത കവി. സിനിമാ നിർമാതാവ്, സംവിധായകൻ കൃഷ്ണ ഭക്തി ഗാനങ്ങൾ വഴി പ്രശസ്തൻ.. സംസ്കൃതത്തിലും ഗാനങ്ങൾ രചിച്ചു…
1934- സുമംഗല (ലീല നമ്പൂതിരിപ്പാട്) – കുട്ടികൾക്കുള്ള പുരാണ കഥാ സാഗരം ഒരുക്കിയ പ്രശസ്ത ബാല സാഹിത്യകാരി..
1936- ഏറ്റുമാനൂർ സോമദാസൻ – കവി, ഗാനരചയിതാവ്, അക്കാദമി അവാർഡ് ജേതാവ്..
1938- ഇവാൻ സതർലാന്റ്- കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ പിതാവ്. .
1944.. ടി ജി രവി – പ്രശസ്ത സിനിമാ താരം.. ഒരു കാലത്തെ പ്രശസ്ത വില്ലൻ താരം…
1946- ഡി വിനയചന്ദ്രൻ – പ്രശസ്ത മലയാളം കവി… 1992ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്..
1948- കവി മുല്ലനേഴി.. യഥാർത്‌ഥ പേര് നീലകണ്ഠൻ നമ്പൂതിരി.. ഞാവൽപ്പഴത്തിലെ കറുകറുത്തൊരു പെണ്ണാണ് എന്ന പ്രശസ്ത ഗാനത്തിന്റെ ശിൽപ്പി …
1958- ക്രിസ്റ്റൻ ലുഡ്… നോർവേ – UN സമാധാന ദൗത്യ ജേതാവായ പ്രഥമ വനിത..
1970- ഗബ്രിയേല സബട്ടിനി.. അർജന്റീനിയൻ ടെന്നിസ് താരം, ഗ്രാൻസ്ലാം നേതാവ്, സ്റ്റെഫി ഗ്രാഫിന്റെ സമകാലിക..
1972- ആന്ദ്രേസ് ഡ്യൂഡ – പോളണ്ട് പ്രസിഡന്റ് (2015- ..)

ചരമം
1948- ഖാൻ ബഹാദൂർ (Sir Muhammad Habibullah)  – തിരുവിതാംകൂർ മുൻ ദിവാൻ (1934-36)…
1994- ഫാനി മജുംദാർ- ബോളിവുഡ് സംവിധായകൻ..
2010 – അനുരാധ രമണൻ – 800 ൽ പരം കൃതികൾ രചിച്ച തമിഴ് സാഹിത്യകാരി..
2013 – വാൾട്ടർ കോമറക്.. ചെക്കോസ്ലോ വാക്യയിൽ കമ്യുണിസ്റ്റ് ആധിപത്യത്തിന് അവസാനം കുറിച്ച 1989 ലെ വെൽവറ്റ് വിപ്ലവത്തിന്റെ മുഖ്യ പോരാളി.. മുൻ ഡപ്യൂട്ടി പ്രസിഡണ്ട്..
2013- ഹെയ്ൻറിച് റോഹ്റെർ- ടണലിങ് മൈക്രോസ്കോപ്പിന്റെ ഉപജ്ഞാതാവ്… 1986ൽ നൊബേൽ സമ്മാനം ലഭിച്ചു..

(സംശോധകൻ.. കോശി ജോൺ.. എറണാകുളം )

ചരിത്രത്തിൽ ഇന്ന്

മെയ് 15

ദിവസവിശേഷം

അന്താരാഷ്ട്ര കുടുംബ ദിനം (International day of families).. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1994 മുതൽ ആചരിക്കുന്നു..

International conscientious objectors day.. സൈനിക സേവനം ഇഷ്ടമല്ലെങ്കിൽ അത്‌ നിരസിക്കാനുള്ള അവകാശം… 1995 മുതൽ ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു…

International MPS (Mucopolysaccharidosis) awareness day … 7 സവിശേഷ ജനിതക വൈകല്യങ്ങൾ ഉള്ളവർക്കായുള്ള ദിനം.. 2015 മുതൽ ആചരിക്കുന്നു..

1618- ജർമൻ ജ്യോതി ശാസ്ത്രഞനായ ജൊഹാനസ് കെപ്ലർ, ഹാരമോണിക്‌സ് നിയമത്തിന്റെ മൂന്നാം നിയമം കണ്ടുപിടിച്ചു..
1718- ബ്രിട്ടിഷുകാരനായ ജയിംസ് പക്കിൾ, ലോകത്തിലെ ആദ്യ മെഷീൻ ഗൺ, പേറ്റൻറ് ചെയ്തു..
1903- ശ്രീ നാരായണ ധർമ്മ പരിപാലന സംഘം സ്ഥാപിതമായി…
1928- പ്രഥമ മിക്കി മൗസ് സിനിമ റിലീസ് ചെയ്തു. 6 മിനിട്ട് ദൈർഘ്യമുള്ള വാൾട്ട് ഡിസ്നി സംവിധാനം ചെയ്ത Plane crazy ആണ് ചിത്രം.
1940… ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്, കാലിഫോർണിയയിൽ പ്രവർത്തനം തുടങ്ങി..
1948- അറബി – ഇസ്രയേൽ യുദ്ധം.. ഇന്നലെ ഇസ്രയൽ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം മുതൽ.. 10 മാസം നീണ്ടുനിന്നു..
1952- ജി.വി.മാവ്ലങ്കർ പ്രഥമ ലോക്സഭാ സ്പീക്കറായി…
1957- ബ്രിട്ടൻ, ആദ്യ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു..
1958- സോവിയറ്റ് യൂണിയൻ, സഫുട്നിക് 3 വിക്ഷേപിച്ചു..
1960- സോവിയറ്റ് യൂണിയൻ, സ്ഫുട്നിക് 4 വിക്ഷേപിച്ചു…
1969- കേരള സഹകരണ സംഘം നിയമം പ്രാബല്യത്തിൽ വന്നു..
1970- അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയിൽ നിന്നു ദക്ഷിണ ആഫ്രിക്കയെ പുറത്താക്കി…
1988- സോവിയറ്റ് യൂണിയൻ സൈന്യം അഫ്ഗഹനിസ്ഥാനിൽ നിന്നു പിന്മാറ്റം തുടങ്ങി.
1991- എഡിത് ക്രെസ്സൻ, ഫ്രഞ്ച് പ്രധാനമന്ത്രി യാകുന്ന ആദ്യ വനിതയായി..
2010- ജെസീക്ക വാട്സൻ എന്ന 16 വയസ്സുകാരി, പായ് കപ്പലിൽ ലോകം ചുറ്റുന്ന പ്രായം കുറഞ്ഞ വ്യക്തിയായി…
2018- യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ 19 കിലോമീറ്റർ നീളമുള്ള കെർച്ച്‌ പാലം റഷ്യയിൽ ഗതാഗതത്തിനു തുറന്നു കൊടുത്തു..

ജനനം
1817- ദേബേന്ദ്രനാഥ്‌ ടാഗൂർ – ബംഗാൾ സാമുഹ്യ പ്രവർത്തകൻ – രവീന്ദ്രനാഥ്‌ ടാഗൂറിന്റെ പിതാവ്
1845- ഇല്യ മെച്ച്‌നിക്കോവ്- റഷ്യൻ ജന്തു ശാസ്ത്രജ്ഞൻ- പ്രതിരോധ ശക്തിയുടെ പിതാവ് … 1908 ൽ നൊബേൽ സമ്മാനം ലഭിച്ചു..
1859- പിയറി ക്യൂറി.. ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞൻ.. റേഡിയോ ആക്ടീവ് പഠനത്തിന് ഭാര്യ മേരിയോടൊപ്പം ചേർന്ന് നോബൽ ജേതാവായി.. റേഡിയോ ആക്ടീവ് ഏകകത്തിന് ക്യൂറി എന്ന നാമകരണം ചെയ്തത് ഇദ്ദേഹത്തിന് നൽകിയ ആദരമാണ്… 1903 ൽ നൊബേൽ സമ്മാനം ലഭിച്ചു…
1907- സുഖ്‌ദേവ് താപ്പർ- സ്വാതന്ത്ര്യ സമര സേനാനി.. ലാഹോർ ഗൂഢാലോചനയിൽ പങ്കെടുത്തിന്റെ പേരിൽ ഭഗത് സിങിനോടൊപ്പം വധിക്കപ്പെട്ട വ്യക്തി…
1914- ടെൻസിങ് നോർഗെ- ആദ്യമായി എവറസ്റ്റ് കീഴടക്കിയ നേപ്പാളീസ് ഷേർപ്പ.. (ജൻമദിനമറിയാത്തതിനാൽ എവറസ്റ്റ് കീഴടക്കിയ മെയ് 29 ആണ് ജൻമദിനമായി 1954 മുതൽ ആചരിക്കുന്നത്)
1923- ജോണി വാക്കർ.. ബോളിവുഡ്‌ നടൻ..
1925- മേരി ലിയോൺ- ഇംഗ്ലീഷ് ജനിതക ശാസ്ത്രജ്ഞ.. എക്‌സ് ക്രോമോസോം നിഷ്‌ക്രിയമാക്കുന്ന വിദ്യ കണ്ടുപിടിച്ച വ്യക്തി…
1929- ഫ്രാങ്ക്സ് ഇവാൻസ് ഹെർട്- ആദ്യ കമ്പ്യൂട്ടർ നെറ്റ് വർക്ക് ആയ അർപ്പാനെറ്റിന്റെ പിന്നിൽ പ്രവർത്തിച്ച എന്ജിനീയർമാരിൽ ഒരാൾ..
1935- ആര്യാടൻ മുഹമ്മദ്- കേരളത്തിലെ മുൻ വൈദ്യുതി – ഗതാഗത മന്ത്രി..
1939- കെ.പി. ശങ്കരൻ – സാഹിത്യ നിരൂപകൻ
1940.. പി.ടി. അബ്ദുറഹിമാൻ… കവി, ഗാനരചയിതാവ്.. തേൻ തുള്ളി എന്ന ചിത്രത്തിൽ വി ടി മുരളി പാടിയ ഓത്തുപള്ളി എന്ന ഗാനം വഴി പ്രശസ്തൻ..
1948- പി അബ്ദു റബ്ബ് – മുൻ വിദ്യാഭ്യാസ മന്ത്രി.. മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പുത്രൻ
1951- ഫ്രാങ്ക് വിൽസ്സക് – അമേരിക്കൻ ഊർജതന്ത്രജ്ഞൻ.. 2004ൽ നൊബേൽ സമ്മാനം ലഭിച്ചു…
1967- മധുരി ദീക്ഷിത് – മുൻ കാല ബോളിവുഡ് താരം – പത്മശ്രീ ജേതാവ്..
1972- ജി.എസ് പ്രദീപ്.. കൈരളി ചാനലിലെ അശ്വമേധം എന്ന റിവേഴ്സ് ക്വിസ് പരിപാടി വഴി പ്രശസ്തനായ ജീനിയസ്..
1987- ആൻഡി മുറെ – ഒളിമ്പിക് ജേതാവായ (2012,16) ബ്രിട്ടീഷ് ടെന്നിസ് താരം..

ചരമം
1926- മുഹമ്മദ് VI വഹിദദ്ദീൻ- തുർക്കിയുടെ അവസാനത്തെ സുൽത്താൻ (1918-22)
1978- റോബർട്ട് മെൻസിസ്- ഓസ്ട്രേലിയയുടെ 12മത് പ്രധാനമന്ത്രി.. (1939-41, 1949-66)..
1993- കെ.എം കരിയപ്പ .. ഇന്ത്യയുടെ ഫീൽഡ് മാർഷൽ.1949 ൽ ഇന്ത്യൻ സേനയുടെ കമാണ്ടർ ഇൻ ചീഫായി നിയമിതനായി..
1993- വിലാസിനി (എം.കെ മേനോൻ) .. എം കൃഷ്ണൻ കുട്ടി മേനോൻ.. അവകാശികൾ എന്ന മലയാളത്തിലെ ഏറ്റവും വലിയ നോവലിന്റെ സ്രഷ്ടാവ്..
2008- ഹെന്റി ഓസ്റ്റിൻ – മുൻ കേന്ദ്ര മന്തിയും എറണാകുളം ലോക് സഭാംഗവും…
2008- വില്ലിസ് ലാംബ്- അമേരിക്കൻ ഊർജതന്ത്രഞ്ജൻ- Lamb shift എന്ന പ്രതിഭാസം കണ്ടുപിടിച്ചതിനു 1955ൽ നൊബേൽ സമ്മാനം ലഭിച്ചു..
2010 – ഭൈറോൺ സിങ് ഷെഖാവത്.. മുൻ (11 മത്) ഉപരാഷ്ട്രപതി, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി..
2010 – ജോൺ ഷെപ്പാർഡ് ബാരൺ – സ്കോട്ടിഷ് ശാസ്ത്രജ്ഞൻ – എ.ടി.എം സിസ്റ്റത്തിന്റെ ഉപജ്ഞാതാവ്..
2012 – കാർലോസ് ഫ്യൂവന്തസ് – മെക്സിക്കൻ നോവലിസ്റ്റ്… സ്പാനിഷ് ഭാഷയിൽ എഴുതുന്നു.. ഇടതു പക്ഷ ചിന്തകൻ
2013 – പി ആർ ശങ്കരൻ കുട്ടി.. പ്രശസ്ത കഥകളി നടൻ … ഗുരു ഗോപിനാഥിന്റെ കേരള നടനത്തിന്റെ ആദ്യകാല പ്രയോക്താവ്..
(സംശോധകൻ – കോശി ജോൺ എറണാകുളം

അഡാർ ലൗ: പൈങ്കിളി പ്രണയ ദുരന്ത കഥ; REVIEW

പൈങ്കിളി പ്രണയ ദുരന്ത കഥ; ഇന്ത്യൻ സിനിമാ ലോകം തന്നെ ശ്രദ്ധിച്ച ഒമർ ലുലു ചിത്രം അഡാർ ലൗവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. Continue reading

കണ്ണൂരിൽ ഇനി പുഷ്‌പോത്സവ ദിനങ്ങൾ

കണ്ണൂര്‍: ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പുഷ്‌പോത്സവം ഇന്നു മുതൽ (ഫിബ്ര.8 മുതല്‍ 18 വരെ) കളക്ട്രേറ്റ് മൈതാനിയില്‍ നടക്കും.
ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി എ.സി മൊയ്ദീന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യാതിഥിയാകും.

ഉദ്ഘടനത്തോടനുബന്ധിച്ചു പിന്നണി ഗായിക കീര്‍ത്തന ശബരീഷും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം സുധീഷ് ചാലക്കുടിയും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടക സംസ്ഥാനത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും തമിഴ്‌നാട്, പൂന എന്നിവിടങ്ങളില്‍ നിന്നും സൊസൈറ്റി നേരിട്ട് എത്തിക്കുന്ന പൂച്ചെടികളും പുല്‍ തകിടിയും ഉപയോഗിച്ചു പതിനായിരം ചതുരശ്ര അടി വിസ്തീര്ണത്തില്‍ പ്രത്യേകമായി ഉദ്യാനം തയ്യാറാക്കും.

വിവിധ നഴ്‌സറി സ്ഥാപനങ്ങളുടെ അനേകം ചെടികളും പച്ചക്കറി ഫല വൃക്ഷങ്ങളും മറ്റു നടീല്‍ വസ്തുക്കളും ഔഷധ സസ്യങ്ങളും മിതമായ നിരക്കില്‍ ലഭ്യമായിരിക്കും. വളങ്ങളും കീടനാശിനികളും ഫുഡ്‌കോര്‍ട്ടും നഗരിയില്‍ ഉണ്ടാകും. സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പവലിയനുകള്‍ കാര്‍ഷിക പുഷ്പാലങ്കാര മത്സരങ്ങള്‍, ഫോട്ടോ ഗ്രാഫി മത്സരം, കാര്‍ഷിക ക്വിസ്, വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.
18നു വൈകിട്ട് ആറിന് സമാപനം പി.കെ ശ്രീമതി എം.പി ഉദ് ഘാടനം ചെയ്യും. ഇ.പി ലത സമ്മാനദാനം നിര്‍വഹിക്കും.

രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം. 35 രൂപ പ്രവേശന ഫീസ്.

വാര്‍ത്താസമ്മേളനത്തില്‍ പി.വി രത്നാകരന്‍, യു.കെ.ബി നമ്പ്യാര്‍, ഇ.കെ പദ്മനാഭന്‍, ഗൗരി നമ്പ്യാര്‍, വി.പി കിരണ്‍ പങ്കെടുത്തു.

കാഞ്ഞിരങ്ങാട് നവോദവ സാംസ്കാരിക വേദി ജില്ലാതല തെരുവ് നാടക മത്സരം

തളിപ്പറമ്പ: കാഞ്ഞിരങ്ങാട് നവോദവ സാംസ്കാരിക വേദി ജില്ലാതല തെരുവ് നാടക മത്സരം സംഘടിപ്പിക്കും. 23 ന് വൈകുന്നേരം കാഞ്ഞിരങ്ങാട് വടക്കേമൂലയിലാണ് മത്സരം. താല്പര്യമുള്ള ടീമുകൾ നാലിന് മുൻപ് സ്ക്രിപ്റ്റുകൾ നൽകണം. ഫോൺ: 9847668969, 9656961566

ചരിത്രത്തിൽ ഇന്ന്: ജനുവരി 24…. ദിവസവിശേഷം

ഇന്ന് ദേശീയ ബാലികാ ദിനം… 1966 ൽ ഇന്നേ ദിവസം ആദ്യമായി ഒരു വനിത, ( ഇന്ദിരാഗാന്ധി ) ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റതിന്റെ ഓർമക്കായി 2008 മുതൽ ഇന്ത്യയിൽ ഈ ദിനം ആചരിച്ചു വരുന്നത്.. ഒക്ടോബർ 11 നാണ് അന്താരാഷ്ട്ര ബാലികാ ദിനം… 2012 മുതൽ ആചരിച്ചു വരുന്നു.
1835- ബ്രസിൽ അടിമത്തം അവസാനിപ്പിച്ചു…
1840.. അമേരിക്കൻ പര്യവേക്ഷകൻ ചാൾസ് വിൽക്കും സംഘവും അന്റാർട്ടിക്ക പ്രത്യേക ഭൂഖണ്ഡമായി കണ്ടു പിടിച്ചു..
1857- ദക്ഷിണേഷ്യയിലെ ആദ്യ പുർണ യുനിവേഴ്സിറ്റിയായി കൊൽക്കൊത്ത സ്ഥാപിതമായി…
1908- റോബർട്ട് ബേഡൻ പവൽ ബോയസ് സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചു.
1924- പെട്രോഗ്രാഡിനെ ലെനിൽ ഗ്രാഡ് എന്ന് പുനർ നാമകരണം ചെയ്തു…
1946- യു എൻ ജനറൽ അസംബ്ലി ആദ്യ പ്രമേയം പാസാക്കി.. UNAEC (യുനൈറ്റഡ് നാഷൻസ് അറ്റോമിക് എനർജി കമ്മിഷൻ ) സ്ഥാപിക്കാൻ തീരുമാനിച്ചു..
1950- വന്ദേമാതരം ദേശിയ ഗീതമായും, ജനഗണമന ദേശീയ ഗാനമായും അംഗീകരിച്ചു. ഭരണ ഘടനയുടെ കയ്യെഴുത്ത് പ്രതിയിൽ 284 അംഗങ്ങൾ ഒപ്പുവച്ചു..
1957… വി.കെ. കൃഷ്ണമേനോന്റെ 8 മണിക്കൂർ നീണ്ട യു എൻ പ്രസംഗത്തിന്റെ രണ്ടാമത് ദിവസം….
1966- എയർ ഇന്ത്യ 101 ( ബോയിങ് 707) വിമാനം ബോംബെയിൽ നിന്ന് ലണ്ടനിലേക്ക് യാത്ര പോകവേ ഫ്രാൻസിലെ ആൽപ്സ് പർവത നിരകൾക്ക് സമീപം തകർന്ന് വീണ് 117 മരണം. മരണമടഞ്ഞവരിൽ ഇന്ത്യൻ അണുശക്തി കമ്മിഷൻ ചെയർമാൻ ഡോ ഹോമി ജഹാംഗീർ ഭാഭയും ഉൾപ്പെട്ടിരുന്നു. ഇന്ത്യയുടെ അണു പരീക്ഷണത്തിന് വിലങ്ങിടാൻ CIA നടത്തിയതാണ് ഈ വിമാന അപകടമെന്നും വിവാദമുണ്ട്..
1990- ജപ്പാൻ ചാന്ദ്ര പര്യവേക്ഷണ വാഹനം വിക്ഷേപിച്ചു..
2002- ഇൻ സാറ്റ് 3 സി വിക്ഷേപിച്ചു…

ജനനം
1826- ഗ്യാനേന്ദ്ര മോഹൻ ടാഗുർ,.. ഇംഗ്ലണ്ട് കോടതിയിലെ ഏഷ്യക്കാരനായ ആദ്യ അഭിഭാഷകൻ…
1924- സി.ബി. മുത്തമ്മ.. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത നയതന്ത്രജ്ഞ… സിവിൽ സർവിസിലെ വനിത വിവേചനങ്ങൾക്കെതിരെ പോരാടി scൽ വിജയിച്ചു..
1924- ജഗതി എൻ കെ ആചാരി.. ഹാസ്യ സാഹിത്യകാരൻ, നാsക നടൻ,, ജഗതി ശ്രീകുമാറിന്റെ പിതാവ്.
1979- നിക് വാലൻഡ,, അതിസാഹസിക പ്രകടനങ്ങളുടെ പേരിൽ പ്രസിദ്ധനായ അമേരിക്കൻ സാ ഹസികൻ…

ചരമം
1965- വിൻസ്റ്റൺ ചർച്ചിൽ – ഗാന്ധിജിയെ അർധ നഗ്നനായ ഫക്കിർ എന്ന് വിശേഷിപ്പിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി.. സാഹിത്യ, സമാധാന നോബൽ കിട്ടി..
1991- പത്മരാജൻ.. മലയാള സിനിമയിൽ വേറിട്ട വഴി നടന്ന ഗന്ധർവൻ.ഭരതനുമായി നിരവധി സൂപ്പർ ഹിറ്റ് പടങ്ങൾ പുറത്തിറക്കി.. പ്രശസ്ത നോവലിസ്റ്റ്..
2011 – പണ്ഡിറ്റ് ഭീം സെൻ ജോഷി- സംഗിത ചക്രവർത്തി.. 2009 ൽ ഭാരതരത്നം നൽകി..
2012 – മലയാളത്തിന്റെ സാഗര ഗർജനം.. ഡോ സുകുമാർ അഴിക്കോട്..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന് വടക്ക് ഭാഗത്തുള്ള കോട്ടക്കുന്നിൽ കാഴ്ചയുടെ വസന്തം

തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന് വടക്ക് ഭാഗത്തായി പുഴക്കുളങ്ങര വാർഡിലാണ് കൊട്ടക്കുന്ന് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴീ സ്ഥലം തളിപ്പറമ്പ് കാരുടെ വിനോദ കേന്ദ്രമാണ്. ഇവിടെ നിന്ന് നോക്കിയാൽ തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങൾ കാണാൻ പറ്റും. ദൂരെ കുപ്പം പുഴയും, പാലവും, തളിപ്പറമ്പ പട്ടണവും വ്യക്തമായി കാണാം. സന്ധ്യയായാൽ ഇവിടെ ധാരാളം ആൾക്കാർ വരും. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരി കെ പി അശ്രഫ് (ടി എഫ് സി) ഈ പ്രദേശം വിലയ്ക്ക് വാങ്ങി ഇവിടെ റോഡ് പണിതതിന് ശേഷമാണ് ഈ സ്ഥലം ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു തുടങ്ങിയത്. ഇദ്ദേഹമിപ്പോൾ ഇവിടെ സ്ട്രീറ്റ് ലൈറ്റും, മനോഹരമായ ഇരിപ്പിടവും പണിതിട്ടുണ്ട്. രാത്രി വൈകുവോളം കുടുംബസമേതം ആൾക്കാർ വന്ന് പോവുന്നുണ്ട്. രാത്രിയിൽ മുകളിൽ നിന്ന് നോക്കിയാൽ താഴെ ചുറ്റിലും അലങ്കാര ലൈറ്റുകൾ പോലെ വീടുകളിലെയും, വ്യാപാര സ്ഥാപനങ്ങളിലെയും ലൈറ്റുകൾ കത്തുന്നത് കാണാൻ കഴിയും.രാജേശ്വര ക്ഷേത്രത്തിന്റെ മുൻവശത്ത് നിന്ന് വടക്കോട്ടേക്ക് പോയി ഗസ്റ്റ്ഹൗസിന്റെ വിടെ നിന്ന് ഇടത്തോട്ട് പോയി വലത്തോട്ട് പോയാൽ ഇവിടെയെത്താം. കുപ്പത്ത് നിന്ന് യാസീൻ റോഡ് വഴിയും ഇവിടെയെത്താം. വൈകന്നേരമാണ് സന്ദർശിക്കാൻ പറ്റിയ സമയം.

ചരിത്രത്തിൽ ഇന്ന്: ഡിസംബർ 23 ദിവസവിശേഷം

ഡിസംബർ 23…. ദിവസവിശേഷം…
സുപ്രഭാതം..
ഇന്ന് ദേശീയ കർഷക ദിനം.. 1902 ൽ ഇന്നേ ദിവസം ജനിച്ച മുൻ പ്രധാനമന്ത്രിയും കർഷക നേതാവുമായ ചരൺ സിങിന്റെ ജൻമദിനം.. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി എന്ന അപൂർവ റെക്കാർഡും ഇദ്ദേഹത്തിനുണ്ട്…
1888- മാനസിക വിഭ്രാന്തിയിലകപ്പെട്ട പ്രശസ്ത ഡച്ച് ചിത്രകാരൻ വിൻസെന്റ് വാൻഗോഗ് ഇടത് ചെവി സ്വയം വെട്ടിയെടുത്തു…
1919 .. ഗവർമെൻറ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വന്നു..
1946- ഭരണഘടനാ നിർമണ സഭയുടെ ആദ്യ യോഗം നടന്നു…
1954- ലോകത്തിലെ ആദ്യ വൃക്ക മാറ്റി വക്കൽ ശസ്ത്രക്രിയ ഡോ.ജോസഫ് മുറെയുടെ നേതൃത്വത്തിൽ നടന്നു..
1958.. 333 മീറ്റർ ഉയരമുള്ള ടോക്യോ ടവർ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചു….
1975- അളവ് തൂക്കത്തിന് മെട്രിക്ക് രീതിയിലേക്ക് മാറാതിരുന്ന USA, ലൈബിരിയ, ബർമ എന്നിവയിൽ USA മാറാൻ തീരുമാനമെടുത്തു…
1990- യുഗോ സ്ലേവ്യ യയിൽ നിന്നും സ്വാതന്ത്ര്യം നേടാൻ സ്ലോവാനിയയിൽ ഹിത പരിശോധന..
1991- സ്ലോവാനിയയിൽ പുതിയ ഭരണഘടന നിലവിൽ വന്നു…
1993- MPLAD (പാർലമെൻറംഗങ്ങളുടെ വികസന ഫണ്ട് ) പദ്ധതിക്ക് തുടക്കമിട്ടു..
1996- ജമൈക്കയിൽ Anglican history യുടെ ചരിത്രത്തിൽ ആദ്യമായി വനിതകളെ പുരോഹിതക ളാക്കി ഉത്തരവിറങ്ങി…
2007- മഹാഗ്രഹ യോഗം.. ബുധൻ ഭൂമി ചൊവ്വ വ്യാഴം ഗ്രഹങ്ങൾ ഒരേ രേഖയിൽ വന്ന അപൂർവ സംഗമം…
2015- തദ്ദേശിയമായി നിർമിച്ച ആദ്യ യുദ്ധക്കപ്പലായ INS ഗോദാവരി ഡീ കമ്മിഷൻ ചെയതു …

ജനനം
1845… റാഷ് ബിഹാരി ബോസ്… സ്വാതന്ത്ര്യ സമര സേനാനി . കോൺഗ്രസിന്റെ പ്രസിഡണ്ട്…
1901… ആർ സുഗതൻ , കമ്യൂണിസ്റ്റ് നേതാവ് …
1906- മഹാകവി ഇടശേരി ഗോവിന്ദൻ നായർ.. ശക്തിയുടെ കവി എന്ന പേരിൽ അറിയപ്പെടുന്നു.. പുത്തൻ കലവും അരിവാളും
പുതപ്പാട്ടിന്റെയും സ്രഷ്ടാവ്….
1918- സി.എം. സ്റ്റീഫൻ,.. ഇന്ത്യൻ പാർലമെൻറിലെ മലയാളിയായ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്.. 12/4 /77 മുതൽ ചുമതലയേറ്റു.. ഇടുക്കിയിൽ നിന്നുള്ള അംഗം , 1980 ൽ ഗുൽബർഗ ( കർണാടക) യിൽ നിന്നുള്ള അംഗം..
1921.. ടി കെ സി വടുതല – സാഹിത്യകാരൻ.. കോൺഗ്രസ് നേതാവ്.. മുൻ രാജ്യസഭാംഗം..

ചരമം
1972- ആൻഡ്രയോ നിക്കളോവിച്ച് ടോപ് ലോവ്.. ആദ്യ സൂപ്പർ സോണിക് വിമാനത്തിന്റെ ഉപജ്ഞതാവായ റഷ്യക്കാരൻ…
2002.. രതീഷ് .. സിനിമാ താരം..
2004- പി വി. നരസിംഹറാവു..ഇന്ത്യയുടെ ഒമ്പതാം പ്രധാനമന്ത്രി..
2010 – കെ.കരുണാകരൻ കേരളത്തിലെ മുൻ മുഖ്യമന്ത്രി.. മുൻ കേന്ദ്ര വ്യവസായ മന്ത്രി. ഒരു കാലത്ത് രാജ്യത്തെ കിങ്ങ് മേക്കർ ആയിരുന്നു . കേരളത്തിന്റെ ഒരേ ഒരു ലീഡർ…
2013 – നിക്കോളോയ് കലാഷ് നിക്കോവ് .. റഷ്യൻ ജനറൽ.. AK 47 തോക്കിന്റെ ഉപജ്ഞാതാവ്..
2014- കെ.ബാലചന്ദർ.. തമിഴ് ചലച്ചിത്ര സംവിധായകൻ..
( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

കേബിള്‍ ടിവി ചാര്‍ജുകള്‍ ഉയര്‍ത്തി; ഏഷ്യാനെറ്റിന് മാസം 19₹, സൂര്യ -15₹; നിരക്കുകള്‍ ഇങ്ങനെ

കേബിള്‍ ടിവി, ഡിടിഎച്ച്‌ നിരക്കുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ താരിഫ് ഓര്‍ഡര്‍ 29നു നിലവില്‍ വരും.ഇതോടെ കേബിള്‍ ടിവി നിരക്കുകളില്‍ മാറ്റം വരും. പേ ചാനലുകളില്ലാത്ത അടിസ്ഥാന പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്കു താരിഫ് ഓര്‍ഡര്‍ നേട്ടമാകും. എന്നാല്‍, പേ ചാനലുകള്‍ക്കു ഡിമാന്‍ഡുള്ള കേരളത്തിലെ ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും ഇനി അതു തുടരാന്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും.
ഓരോ പേ ചാനലുകള്‍ക്കും നല്കേണ്ട തുക ട്രായ് അനുമതിയോടെ നിശ്ചയിച്ചിട്ടുണ്ട്. പ്രതിമാസം 19 രൂപയാണ് ഓരോ പേ ചാനലിനും ഈടാക്കാവുന്ന പരമാവധി തുക. മലയാളത്തില്‍ ഏഷ്യാനെറ്റ് ചാനല്‍ ആസ്വദിക്കുന്നതിനു 19 രൂപയാണു ഉപയോക്താവ് നല്കേണ്ടത്. സൂര്യ ടിവിക്കു 15 രൂപയാണു നിരക്ക്. ഏഷ്യാനെറ്റ് മൂവീസിനു 15ഉം ഏഷ്യാനെറ്റ് പ്ലസിനു അഞ്ചു രൂപയുമാണു നിരക്ക്. സ്റ്റാറിന്‍റേതുള്‍പ്പടെ സ്പോര്‍ട്സ്, വിനോദ ചാനലുകള്‍ക്കും നല്കേണ്ട തുക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനു കീഴിലുള്ള ഓപ്പറേറ്റര്‍മാര്‍ നല്കുന്ന 240 രൂപയുടെ പ്രതിമാസ ഇക്കോണമി പാക്കേജില്‍, 120 പേ ചാനലുകള്‍ ഉള്‍പ്പെടെ 240 ചാനലുകള്‍ നിലവില്‍ ലഭ്യമാണ്. പുതുക്കിയ താരിഫ് ഓര്‍ഡര്‍ പ്രകാരം 29നു ശേഷം ഇതേ ചാനലുകള്‍ നല്കണമെങ്കില്‍ ഉപയോക്താവ് 500 രൂപയിലധികം നല്കേണ്ടിവരുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ. വിജയകൃഷ്ണന്‍ പറഞ്ഞു.
ദൂരദര്‍ശന്‍ ഉള്‍പ്പെടെ സൗജന്യമായി ലഭ്യമാക്കുന്ന നൂറു ചാനലുകളുള്‍പ്പെട്ട അടിസ്ഥാന പ്ലാനിനു പ്രതിമാസം 130 രൂപയിലധികം ഈടാക്കരുതെന്ന നിര്‍ദേശമാണു സാധാരണ ഉപയോക്താക്കളെ സംബന്ധിച്ചു പുതിയ താരിഫ് ഓര്‍ഡറിലെ നേട്ടം. നിലവില്‍ മലയാളത്തിലെ വാര്‍ത്താ ചാനലുകളും ഏഷ്യാനെറ്റിന്‍റെയും സൂര്യയുടെയും ഒഴികെയുള്ള വിനോദ ചാനലുകളും ഇതിലുള്‍പ്പെടും. 130 രൂപയ്ക്കു പുറമേ 15 ശതമാനം ജിഎസ്ടിയും ഉപയോക്താവ് നല്കേണ്ടതുണ്ട്. ഇഷ്ടമുള്ള പേ ചാനലുകള്‍ തെരഞ്ഞെടുക്കാനും അതിനു മാത്രം പണം നല്കാനുമുള്ള സ്വാതന്ത്ര്യം ഇനി ഉപയോക്താക്കള്‍ക്കുണ്ടാകും. പുതിയ നിരക്ക് പ്രാബല്യത്തിലാവുന്പോള്‍ ഉപ‌യോക്താക്കള്‍ പേ ചാനലുകളില്‍നിന്ന് അകലുമെന്ന ആശങ്ക, ചാനല്‍ ഉടമകള്‍ക്കും കേബിള്‍ ടിവി ഓപ്പറേറ്റര്‍ക്കുമുണ്ട്