തോക്കും തിരകളുമായി മൂന്നു പേർ അറസ്റ്റിൽ

വെള്ളരിക്കുണ്ട് : തോക്കുമായി വന്യമൃഗവേട്ടക്കെത്തിയ മൂന്നുപേരെ വെള്ളിക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തു. കൊന്നക്കാട് ചെരുമ്പക്കോട് സ്വദേശി ആർ. രാമകൃഷ്ണൻ (49), മാലോത്തെ ആർ. രാജേഷ് എന്ന മധു (42), കൊന്നക്കാട്ടെ കെ.കെ.രതീഷ് (42) എന്നിവരെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തത്. മാലോം മഞ്ചു ച്ചാലിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ റോഡിൽ വെച്ചാണ് കെ എൽ 79.എ.5942മഹീന്ദ്ര പിക് അപ്പ് വാഹനത്തിലെത്തിയ പ്രതികളിൽ നിന്നും നാടൻ തോക്കും തിരകളും
വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. തുടർന്ന് വെള്ളരിക്കുണ്ട് പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.







