പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് നിരന്തരംശല്യം ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പ്രവാസികൂവേരി വട്ടക്കൂൽ സ്വദേശിയായ ഷാനിബിനെ(30) യാണ് ഇൻസ്പെക്ടർ പി.ബാബുമോൻ പോക്സോ കേസിൽ അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. ദിവസങ്ങളായി യുവാവ് പിന്തുടർന്ന് പെൺകുട്ടിയെ ശല്യം ചെയ്യുകയും ഗത്യന്തരമില്ലാതെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.







