സത്യസന്ധതയുടെ ഉദാത്ത മാതൃകയായി കുടുംബശ്രീ പ്രവർത്തകർ; കളഞ്ഞുകിട്ടിയ പണവും രേഖകളും ഉടമയ്ക്ക് കൈമാറി

കാലിക്കടവ്: സാമൂഹിക പ്രതിബദ്ധതയുടെയും സത്യസന്ധതയുടെയും ഉദാത്ത മാതൃകയായി കാലിക്കടവിലെ കുടുംബശ്രീ അംഗങ്ങൾ. സി. കൃഷ്ണൻ നായർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മാ-കെയർ (Ma-Care) പ്രവർത്തകർ കൂടിയായ ഷൈമ, ശാന്ത, രതി, സവിത എന്നിവരാണ് കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് കൈമാറി മാതൃകയായത്.
കാലിക്കടവ് സ്വദേശിയായ ജിജോയുടെ പേഴ്സാണ് ഇവർക്ക് ലഭിച്ചത്. പണവും പ്രധാനപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമയുടേതാണെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ ഇവർ സുരക്ഷിതമായി അദ്ദേഹത്തിന് കൈമാറുകയായിരുന്നു. രേഖകളും പണവും അതേപടി തിരികെ ലഭിച്ചതിൽ ജിജോ കുടുംബശ്രീ പ്രവർത്തകർക്ക് ഹൃദയപൂർവ്വം നന്ദി അറിയിച്ചു.







