പുഴക്കൽ വാസുദേവൻ അനുസ്മരണവും പുരസ്കാര വിതരണവും സംഘടിപ്പിച്ചു

മുഴപ്പിലങ്ങാട്: എൻ.സി.പി മുൻ ജില്ലാ പ്രസിഡന്റും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പുഴക്കൽ വാസുദേവന്റെ ചരമവാർഷികം പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. മുഴപ്പിലങ്ങാട്ടെ പുഴക്കൽ വീട്ടിൽ നടന്ന ചടങ്ങിൽ തമിഴ്-മലയാളം വിവർത്തന രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഷാഫി ചെറുമാവിലായിക്ക് ഈ വർഷത്തെ പുഴക്കൽ പുരസ്കാരം സമ്മാനിച്ചു.
എൻ.സി.പി (എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാഖ് മൗലവി അനുസ്മരണ പ്രഭാഷണവും പുരസ്കാര വിതരണവും നിർവ്വഹിച്ചു. ചടങ്ങിൽ മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ.പി സ്കൂളിലെ കലാപ്രതിഭകളെയും എൽ.എസ്.എസ് (LSS) വിജയികളെയും അനുമോദിച്ചു.
വി.സി. വാമനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. അതുൽ, എൻ.സി.പി (എസ്.പി) ജില്ലാ പ്രസിഡന്റ് അജയൻ പായം എന്നിവർ പങ്കെടുത്തു. കെ.വി. ജയരാജൻ, എൻ.പി. ചന്ദ്രദാസ്, വി. പ്രഭാകരൻ, ഡി.കെ. മനോജ്, ടി.കെ.ഡി മുഴപ്പിലങ്ങാട്, എം.കെ. അബൂബക്കർ, കെ. വിനയരാജ്, എം. രാധാകൃഷ്ണൻ, എൻ.വി. രാജീവൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. ശിവദാസൻ സ്വാഗതവും കെ. പ്രേമരാജൻ നന്ദിയും പറഞ്ഞു.







