ടോൾ പ്ലാസയിൽ ജീവനക്കാരന് മർദ്ദനം 10 പേർക്കെതിരെ കേസ്

കുമ്പള: നാഷണൽ ഹൈവേയിലെ ടോൾപ്ലാസയിൽ അതിക്രമിച്ച് കയറി വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ജീവനക്കാരനെ ഉപദ്രവിക്കുകയും മറ്റു ജീവനക്കാരെ അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ആരിക്കാടിയിലെ ടോൾപ്ലാസ ജീവനക്കാരൻ ഹരിയാന മേഘേന്ദ്രഗ്രാഹ് ബൈരവാസിലെ അമിത് കുമാറിൻ്റെ പരാതിയിലാണ് ആരിക്കാടിയിലെ സുബൈർ, അഷറഫ് കാരള, ആരിഫ്, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന ഏഴു പേർക്കുമെതിരെ പോലീസ് കേസെടുത്തത്. 28 ന് രാത്രി 10 മണിക്കാണ് സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.










