മാർഗ്ഗതടസ്സം : 55 മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

പയ്യന്നൂർ. അനുമതിയില്ലാതെ ടൗണിൽ പ്രകടനം നടത്തി മാർഗ്ഗ തടസ്സം സൃഷ്ടിച്ചതിന് നേതാക്കൾ ഉൾപ്പെടെ 55ലീഗ് പ്രവർത്തകർക്കെ തിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കെ.കെ.അഷറഫ്, പി. മുസ്തഫ, കെ. ഖലീൽ, മുഹമ്മദ് ഫാറൂഖ്, സജീർ ഇക്ബാൽ, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 50ഓളം പേർക്കുമെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ പയ്യന്നൂർ എം എൽ എ രാജിവെക്കുക എന്നും മറ്റുമുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും പഴയ ബസ് സ്റ്റാൻ്റിലേക്ക് പ്രകടനം നടത്തി മാർഗതടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തത്.







