LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 23, 2026

കൂത്തുപറമ്പിൽ വീടുതുറന്ന് കവർച്ച; അലമാരയിൽ സൂക്ഷിച്ച 30,000 രൂപ കവർന്നു

img_6329.jpg
Spread the love

കൂത്തുപറമ്പ്: പൂട്ടിയിട്ട വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ മുപ്പതിനായിരം രൂപ കവർന്നു. പൂക്കോട് സ്വദേശി കെ.കെ. രാജന്റെ വീട്ടിലാണ് കവർച്ച നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.

ഈ മാസം 24-ന് വൈകുന്നേരം മൂന്ന് മണിയോടെ രാജനും കുടുംബവും വീട് പൂട്ടി പുറത്തുപോയതായിരുന്നു. ഇന്നലെ (26-ന്) രാവിലെ 11 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം വ്യക്തമായത്. രാജന്റെ പരാതിയിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തി വരികയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!