ആദ്യകാല നാടക-വായനശാല പ്രവർത്തകൻ പി.പി. അമ്പു അന്തരിച്ചു

കൊളച്ചേരി: കരിങ്കൽക്കുഴിയിലെ ആദ്യകാല വായനശാല പ്രവർത്തകനും നാടക പ്രവർത്തകനുമായിരുന്ന പി.പി. അമ്പു (85) നിര്യാതനായി. പ്രദേശത്തെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
കുടുംബം:
ഭാര്യ: രോഹിണി എ.പി.
മക്കൾ: എ.പി. പ്രദീപൻ (ദുബായ്), എ.പി. സുരേശൻ (മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, സി.പി.ഐ.എം കൊളച്ചേരി എൽ.സി മെമ്പർ), സിന്ധു എ.പി.
മരുമക്കൾ: ഷബീന (ചാല), പ്രസീത (ചെറുപഴശ്ശി, സി.പി.ഐ.എം പാടിക്കുന്ന് ബ്രാഞ്ച് അംഗം), പ്രദീപ് കുമാർ (കാട്ടാമ്പള്ളി).
സഹോദരങ്ങൾ: പി.പി. പാഞ്ചാലി, പി.പി. കുഞ്ഞിരാമൻ (സി.പി.ഐ.എം കൊളച്ചേരി ലോക്കൽ മുൻ സെക്രട്ടറി, കരിങ്കൽകുഴി ബ്രാഞ്ച് അംഗം), പി.പി. ജാനകി, പി.പി. ഗോവിന്ദൻ. പരേതരായ നാരായണി, നാരായണൻ, കല്യാണി.
ശവസംസ്കാരം: ജനുവരി 27 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.










