LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

വി. കുഞ്ഞികൃഷ്ണനെതിരെ സി.പി.എം ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം

img_6881-1.jpg
Spread the love

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണനെതിരെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം. കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് യോഗത്തിൽ പ്രധാനമായും വിമർശനം ഉയർന്നത്. അദ്ദേഹത്തിന് ലഭിച്ച താരപരിവേഷത്തിന് കാരണം ജില്ലാ കമ്മിറ്റി അംഗമെന്ന ലേബലാണെന്നും യോഗം വിലയിരുത്തി.

രക്തസാക്ഷി ഫണ്ടിൽ യാതൊരുവിധ കൃത്രിമവും നടന്നിട്ടില്ലെന്ന് ആവർത്തിച്ച കമ്മിറ്റി, ഈ വിഷയത്തിൽ ഇനി കൂടുതൽ ചർച്ചകൾ വേണ്ടെന്നും തീരുമാനിച്ചു. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. വിഭാഗീയ പ്രവർത്തനങ്ങളും പാർട്ടിയുടെ അച്ചടക്കം ലംഘിക്കുന്ന രീതിയിലുള്ള നീക്കങ്ങളും അനുവദിക്കാനാവില്ലെന്ന കർശന നിലപാടിലാണ് നേതൃത്വം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!