മണൽ കടത്ത് ടിപ്പർ ലോറി പിടിയിൽ

പഴയങ്ങാടി: അനധികൃത മണൽ കടത്ത് ടിപ്പർലോറി പോലീസ് പിടികൂടി. മാട്ടൂൽ സൗത്തിൽ നിന്നും മടക്കര ഭാഗത്തേക്ക് മണൽ കടത്തി വരികയായിരുന്ന കെ എൽ 13. ആർ.5160 നമ്പർ ടിപ്പർ ലോറിയാണ് എസ്.ഐ. സി. സനീതും സംഘവും പിടികൂടിയത്. ഡ്രൈവർ ഓടിരക്ഷപ്പെട്ടു .മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.







