മദ്രസയിൽ പരീക്ഷാ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു; ഹംസ മൗലവി അന്തരിച്ചു

കണ്ണൂർ: മദ്രസ പൊതുപരീക്ഷാ നിരീക്ഷണത്തിനിടെ അധ്യാപകനും നേതാവുമായ ഹംസ മൗലവി കുഴഞ്ഞുവീണു മരിച്ചു. പാമ്പുരുത്തി മദ്രസയിൽ ഇന്ന് (ശനിയാഴ്ച) രാവിലെ പൊതുപരീക്ഷാ നിരീക്ഷണം നടത്തുന്നതിനിടയിലാണ് ഹംസ മൗലവി പള്ളിപ്പറമ്പ് കൈപ്പയിൽ (65) കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെൻ്റർ കറസ്പോണ്ടൻ്റും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവുമാണ്. പള്ളിപ്പറമ്പ് മഹല്ല് ജനറൽ സെക്രട്ടറിയായി 25 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാടിന്റെ മത-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന മൗലവിയുടെ അപ്രതീക്ഷിത വിയോഗം പ്രഭുദ്ധ കേന്ദ്രങ്ങളെ ഞെട്ടിച്ചു.
ഭാര്യ: ശരീഫ.
സഹോദരങ്ങൾ: മഹമൂദ് ഹാജി (ലത്വീഫിയ്യ മെമ്പർ), അബ്ദുല്ല (ലത്വീഫിയ്യ മെമ്പർ), ശരീഫ, ആയിഷ.










