ഫോട്ടോഗ്രാഫർക്കെതിരെ കേസ്

മട്ടന്നൂർ: വിവാഹത്തിൻ്റെയും കല്യാണ സൽക്കാരത്തിൻ്റെയും ഫോട്ടോ വീഡിയോ ഷൂട്ടിനായി 1, 48,000 രൂപ കൈ പറ്റിയ ശേഷം വീഡിയോയും ഫോട്ടോയും എടുത്തശേഷം ഫോട്ടോകളും വീഡിയോയും തിരിച്ചു നൽകാതെ വഞ്ചിച്ച ഫോട്ടോഗ്രാഫർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. മുണ്ടയാട് ഥാർ റോഡിലെ ജിമ്മി ഫ്രാൻസിസ് ജോൺ (30), ഭാര്യ റൈമബെൻഡിക്ട് (25) എന്നിവരുടെ പരാതിയിലാണ് ഫോട്ടോഗ്രാഫർ പി പി വിജിലിനെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്. 2024 മാർച്ച് 25 നു വൈകുന്നേരം 3 മണിക്ക് പരാതിക്കാർൻ്റെ കല്യാണ നിശ്ചയത്തിൻ്റെയും കല്യാണ സൽക്കാരത്തിൻ്റെയും ഫോട്ടോ വീഡിയോ ഷൂട്ടിങ്ങിനായി പ്രതി 1, 48,000 രൂപ കൈപറ്റിയ ശേഷം ഫോട്ടോയും വീഡിയോയും ഒന്നും തന്നെ തയാറാക്കി നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






