ഓട്ടോയിൽ മദ്യ കടത്ത് യുവാവ് പിടിയിൽ

ചെറുപുഴ : ഓട്ടോയിൽ കടത്തുകയായിരുന്ന 15 കുപ്പി മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി. ഏരുവേശി ചെമ്പേരി കരിവെല്ലേരി സ്വദേശി അബിനെ (38) യാണ് ഇൻസ്പെക്ടർ ടി.എൻ. സന്തോഷ് കുമാറും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 11.30 മണിക്ക് ചെറുപുഴ ടെലിഫോൺ എക്സ്ചേഞ്ചിന് മുൻവശം വെച്ചാണ് കെ എൽ. 59.എ. ബി. 9336 നമ്പർ ഓട്ടോയിൽ കടത്തുകയായിരുന്ന 15 കുപ്പി മദ്യവുമായി യുവാവിനെ പോലീസ് പിടികൂടിയത്. കേസെടുത്ത പോലീസ് ഓട്ടോയും മദ്യവും കസ്റ്റഡിയിലെടുത്തു.






