LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ഭാര്യയെ വീഡിയോ കോളിൽ വിളിച്ച് യുവാവ് ആത്മഹത്യ ചെയ്തു

img_6066.jpg
Spread the love

കുമ്പള: ഭാര്യയെ വീഡിയോ കോളിൽ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു. പുത്തിഗെ പഞ്ചായത്ത് ഓഫീസിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദക്ഷിണ കന്നഡ ഷിമോഗ സ്വദേശി റിസ്വാൻ അലി (32) ആണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്:

മരംവെട്ട് തൊഴിലാളിയായ റിസ്വാൻ അലി ഇന്നലെ രാത്രിയാണ് ഭാര്യ ഷമീമ ബാനുവിനെ വീഡിയോ കോളിൽ വിളിച്ചത്. സംസാരത്തിനിടെ താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞു. പരിഭ്രാന്തയായ ഭാര്യ ഉടൻ തന്നെ തിരിച്ചുവിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് വിവരം അറിഞ്ഞ് സുഹൃത്തുക്കളും പരിചയക്കാരും താമസസ്ഥലത്ത് എത്തിയപ്പോഴാണ് റിസ്വാനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ താഴെയിറക്കി കാസർകോട് ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് മൃതദേഹം ജന്മനാടായ ഷിമോഗയിലേക്ക് കൊണ്ടുപോകും.

അമീർജാൻ – പ്യാരിജാൻ ദമ്പതികളുടെ മകനാണ്.

• മക്കൾ: സുനാന ഖാൻ, മുഹമ്മദ് റസൂൽ.

• സഹോദരങ്ങൾ: ഇമ്രാൻ അലി, റഷ്മാ ബാനു, ബഷീറ ബാനു, ഷബാന ബാനു.

അടിയന്തര ശ്രദ്ധയ്ക്ക്:

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക പ്രയാസങ്ങളുണ്ടായാൽ സഹായത്തിനായി പബ്ലിക് ഹെൽത്ത് സെന്ററുകളുമായോ മാനസികാരോഗ്യ വിദഗ്ധരുമായോ ബന്ധപ്പെടുക. സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്:

ദിശ ഹെൽപ്പ് ലൈൻ: 1056

മൈത്രി: 0484 2540501

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!